കോട്ടയം: കോട്ടയം വയസ്കരക്കുന്നിൽ വേദന മെഡിക്കൽ ക്യാമ്പ് ജനുവരി 26ന് നടക്കും. ‘സൗഖ്യം വേദ’ മെഡിക്കൽ ക്യാമ്പ് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെയാണ് നടക്കുക. എല്ലാ വിധത്തിലുള്ള വേദനകളും ഇവിടെ പരിശോധിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അഞ്ചു ദിവസത്തേക്കുള്ള മരുന്നുകളും സൗജന്യമായി നൽകും.
Advertisements
കൂടാതെ എല്ലാ പ്രമുഖ കമ്പനികളിൽ നിന്നുള്ള മരുന്നുകളും 10-15% കിഴിവിൽ ഇവിടെ ലഭിക്കുന്നതാണ്. ആയുർവേദ, യോഗ ക്ലിനിക് ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമാണ്. ഡോ. ആദിത്യ സുബ്രഹ്മണ്യൻ, ഡോ. അജയ്ഘോഷ്, ഡോ. അപർണ വി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.