മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ മൾട്ടി പ്ലെക്‌സ് പി.സി.ആർ ബയോഫയർ മെഷീൻ ഉദ്ഘാടനം ചെയ്തു; പദ്ധതികൾ നാടിന് സമർപ്പിച്ചത് മന്ത്രി വി.എൻ വാസവൻ

കോട്ടയം: മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ മൾട്ടി പ്ലെക്‌സ് പി.സി.ആർ ബയോഫയർ മെഷീൻ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസസ് ലിമിറ്റഡ് കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ സി.എസ്.ആർ. ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് ആശുപത്രിയിൽ മൾട്ടി പ്ലെക്‌സ് പി.സി.ആർ ബയോഫയർ വാങ്ങി നൽകിയത്. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ കെ.അജിത്കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ഐസിഎച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ആർ.രതീഷ്‌കുമാർ, സോമി കെ.ചെറുവത്തൂർ, പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് സുഭാഷ് കെ.ഔസേപ്പ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, പഞ്ചായത്തംഗം ജെയിംസ് തോമസ്, കുട്ടികളുടെ വിഭാഗത്തിലെ എച്ച്.ഒ.ഡി ഡോ.ഡാർളി സാറാമ്മ മാമ്മൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.