ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പിലാക്കുവാൻ പോകുന്ന പുതിയ സെക്യൂരിറ്റി സംവിധാനം വ്യാപക അഴിമതിക്കും ആശുപത്രി വികസന സൊസൈറ്റിയെ സാമ്പത്തികമായി തകർക്കുവാനുമുള്ള ശ്രമമാണെന്ന് ആരോപണം.ജൂലൈ ഒന്നു മുതലാണ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(എസ് ഐ എസ് എഫ്) ൻ്റെ സേവനം ആരംഭിക്കുന്നത്.ഡെപ്യൂട്ടേഷനിൽ നിയമിതരാകുന്ന ഇവരുടെ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശബളവും മറ്റ് ആനൂകൂല്യങ്ങളും എച്ച് ഡി എസ് വരുമാനത്തിൽ നിന്നും വേണം വകയിരുത്താൻ.നിലവിൽ ബാങ്ക് ഓവർഡ്രാഫ്റ്റിൽ പൊയ്ക്കൊണ്ടിരിക്കുന്ന എച്ച് ഡി എസ് സംവിധാനത്തിനെ തകർച്ചയിലേക്ക് നയിക്കുമെന്നാണ് എച്ച് ഡി എസ് ജീവനക്കാർ ആശങ്കപ്പെടുന്നത്.ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി നൽകാതെ ജീവനക്കാർ ബുദ്ധിമുട്ടുമ്പോഴാണ് പുതിയ സംവിധാനം ഏർപ്പെടുത്തുവാൻ അധികൃതർ തയ്യാറാകുന്നത്.അത്യാഹിത വിഭാഗം സ്ഥല പരിമിതികൾ മൂലം ബുദ്ധിമുട്ടുമ്പോൾ ഇവർക്കായി ഫൈവ് സ്റ്റാർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.പുതിയ സംവിധാനം വരുന്നതോടെ ജീവനക്കാർ അല്ലാതെ പൊതു പ്രവർത്തകർ അടക്കം മറ്റാർക്കും നിശ്ചിത സമയത്തല്ലാതെ വാർഡുകളിൽ പ്രവേശിക്കാനും കഴിയില്ല.എട്ട് വർഷമായി എച്ച് ഡി എസ് ജീവനക്കാരിൽ ഭൂരിപക്ഷത്തിനും പി എഫ് പോലും നടപ്പിലാക്കിയിട്ടില്ല.മെഡിക്കൽ കോളജ് രൂപീകൃതമായതിനു ശേഷം സർക്കാർ നിയമിതനായ സാർജൻ്റിൻ്റെ നേതൃത്വത്തിൽ പട്ടാളത്തിൽ നിന്ന് വിരമിച്ച വരെയാണ് സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചിരുന്നത്. അതിൽ ചിലർ ഒഴിച്ചാൽ ഭൂരിപക്ഷം ജീവിക്കാരും മാന്യമായി ഇടപെടുന്ന വരാണെന്നുംആശുപത്രി ജീവനക്കാർ പറയുന്നു.പുതിയതായി നിയമിതനായ എച്ച് ഡി എസ് മാനേജരുടെ കെടുകാര്യസ്ഥതയാണ് ഇതിനു മുൻപ് പലവട്ടം ആലോചിച്ചിട്ട് വേണ്ടെന്ന് വെച്ച പുതിയ സെക്യൂരിറ്റി സംവിധാനമെന്നും
ഇഷ്ടക്കാരെ പലരേയും താക്കോൽ സ്ഥാനങ്ങളിൽ ഉറപ്പിച്ചും ഓഫീസുകളിൽ തിരുകി കയറ്റിയും എതിർ ശബ്ദങ്ങളെ നിശബ്ദരാക്കിയുമാണ് അധികൃതർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്ന് പറയപ്പെടുന്നു.ഒന്നര വർഷംമാത്രമാണ് നിലവിലെ എച്ച് ഡി എസ് ൻ്റെ കാലാവധി.അതിനുശേഷം വരുന്നആശുപത്രിവികസന സൊസൈറ്റിയുടെ മേൽഭാരിച്ച സാമ്പത്തിക ബാദ്ധ്യത അടിച്ചേല്പിക്കുന്നതിനും നിലവിലെ വിവിധപരിശോധനകൾക്ക് വാങ്ങുന്ന ഫീസ് ഇരട്ടിയാക്കുവാനും കാരണമാകുമെന്നും പറയുന്നു.