മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ചു; കണ്ണൂരിൽ എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ; മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടർ കുറിച്ച് നല്‍കിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അമിത ഡോസില്‍ നല്‍കിയെന്നാണ് വിവരം.

Advertisements

കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരളിനാണ് രോഗം ബാധിച്ചിരിക്കുന്നത്. പരാതിക്കാരന്റെ സഹോദരൻ സമീറിന്‍റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയാണ് മോശമായത്. മാർച്ച് 8 നാണ് പനിയെ തുടർന്ന് കുഞ്ഞ് ചികിത്സ തേടിയത്. കണ്ണൂർ കദീജ മെഡിക്കല്‍സിനെതിരെയാണ് കേസെടുത്തത്.

Hot Topics

Related Articles