പാലക്കാട്: പശുവിന് കൊടുക്കാനുള്ള മരുന്ന് മാറിക്കഴിച്ച വയോധികൻ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ(57) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്നു കരുതി കുടിക്കുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളാവുകയും ഞായറാഴ്ച രാത്രി അന്ത്യം സംഭവിക്കുകയുമായിരുന്നു.
Advertisements