മെഡിസെപ്പ് യാഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിന് ജീവനക്കാരുടെയും അധ്യാപകരുടെയും അഭിവാദ്യം.

കൊച്ചി : സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്ന മെഡിസെപ്പ് പദ്ധതി ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുത്തിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് അധ്യാപക സർവ്വീസ് സംഘടനകൾ.

Advertisements

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും മധുരവിതരണം നടത്തിയാണ് പദ്ധതിയെ വിവിധ സർവ്വീസ് സംഘടനകൾ എതിരേറ്റത്.തുടർന്ന് മെഡിസെപ് പദ്ധതി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി ഏരിയ കേന്ദ്രങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് ശേഷം ബിഗ് സ്ക്രീനിലൂടെ ഉദ്ഘാടന പരിപാടി ഓൺലൈനായി വീക്ഷിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ കേന്ദ്രങ്ങളിൽ പ്രകടനത്തെ അഭിവാദ്യം ചെയ്ത് ആക്ഷൻ കൗൺസിൽ സമരസമിതി നേതാക്കളായ എൽ.മാഗി, ടി.എൻ.മിനി, കെ.വി.ബെന്നി,കെ.കെ.സുനിൽകുമാർ, കെ.എ.അൻവർ,ജോഷി പോൾ, ഡയന്യൂസ് തോമസ്, കെ.എസ്.ഷാനിൽ, രാജമ്മ രഘു , എം.എം.മത്തായി,ഡോ.ബോബി പോൾ,സന്തോഷ് ടി. വർഗ്ഗീസ്, ബോബി നാഥ്, സി.എ.അനീഷ്, ബിന്ദു രാജൻ, ഹുസൈൻ പുതുവന, പി.അജിത്ത്, വി.കെ.ജിൻസ് എന്നിവർ സംസാരിച്ചു. എറണാകുളം സിവിൽ സ്റ്റേഷനിൽ മെഡിസെപ്പ് ഉദ്ഘാടന പരിപാടി വീക്ഷിക്കുന്ന ജീവനക്കാരും അധ്യാപകരും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.