കോട്ടയം : ജൂലൈ 1 മുതൽ നടപ്പിലാക്കിയ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ കോട്ടയം ജില്ലയിൽ അനുവദിക്കപ്പെട്ട പ്രൈവറ്റ്, സഹകരണ ആശുപത്രികളിൽ ജില്ലയിലെ പ്രധാനപ്പെട്ടതും മികച്ചതുമായ ആശുപത്രികൾ ഇല്ല എന്നുള്ളത് ഇക്കാര്യത്തിൽ സർക്കാരിന് ജീവനക്കാരോടുള്ള
ആത്മാർത്ഥതയില്ലായ്മയാണ് കാണിക്കുന്നത് എന്ന് സെറ്റോ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളായ കിംസ് ആശുപത്രി, കാരിത്താസ് ആശുപത്രിയിലെ എല്ലാ വകുപ്പുകളും , വൈക്കം ഇൻഡോ അമേരിക്കൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി ക്യൂൻമേരി , പാലാ മാർ സ്ലീവാ മെഡിസിറ്റി , മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് തുടങ്ങിയ ആശുപത്രികൾ എംപാനൽഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ജില്ലയുടെ കിഴക്കൻ മേഖലയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും വൈക്കം മേഖലയിലുള്ളവർക്കും സൗകര്യ പ്രദമായി ചികിത്സ തേടാവുന്ന ആശുപത്രികൾ ഒന്നും തന്നെ ലിസ്റ്റിലില്ലാത്തത് അംഗീകരിക്കാനാവില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിൽ ജീവനക്കാരിൽ നിന്നുള്ള വിഹിതം മാത്രം ഈടാക്കി നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതി കോട്ടയം ജില്ലയിലെ ജീവനക്കാരെയും പെൻഷൻകാരെയും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും
ഇക്കാര്യത്തിൽ സർക്കാർ പുനഃപരിശോധനക്ക് തയ്യാറാവണം എന്നും സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവും കൺവീനർ കെ എ ബാലമുരളിയും ആവശ്യപ്പെട്ടു.