ചെന്നൈ: തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതല g വഹിക്കുമെന്നുമാണ് വാർത്തകൾ. മീനയുടെ ദില്ലി സന്ദർശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയർന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു. ഉപരാഷ്ടപതി ജഗദീപ് ധൻകർ അടക്കമുള്ളവരുമായി മീന കൂടിക്കാഴ്ച നടത്തി. മീന ബിജെപിയിലേക്കെന്ന് വാർത്തകളോട് പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാര്‍ നാഗേന്ദ്രൻ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മീനക്ക് സുപ്രധാന ചുമതലകൾ ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ദില്ലിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്‍റെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നെങ്കിലും നടിയുടെ രാഷ്ട്രീയപ്രവേശം ഉണ്ടായില്ല. ഇപ്പോൾ വിവിധ മേഖലകളിൽ തിളങ്ങുന്ന പ്രമുഖരെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി വീണ്ടും മീനയ്ക്ക് മേൽ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിയിലേക്ക് ഒരുപാട് പേർ വരുന്നുണ്ട്. എല്ലാവരെയും സ്വീകരിക്കും. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പുണ്ട്. വിജയസാധ്യത ഉണ്ടെന്ന് കാണുന്ന പാർട്ടിയിലേക്ക് ആളുകൾ വരുന്നത് സ്വാഭാവികമാണെന്നാണ് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചത്. എന്നാൽ മകൾക്കൊപ്പം ഇപ്പോൾ മുംബൈയിലുള്ള മീന ഈയാഴ്ച ചെന്നൈയിൽ തിരിച്ചെത്തുമെന്നും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും കുടുംബം പറഞ്ഞു.