‘മീനച്ചിൽ നദീതട ചരിത്ര സെമിനാർ’: ഏപ്രിൽ 23 ന് പൂഞ്ഞാർ ഭൂമിക സെൻറ്ററിൽ സംഘടിപ്പിക്കുന്നു

പാലാ : കോട്ടയം നാട്ടുകൂട്ടം, മീനച്ചിൽ നദീസംരക്ഷണ സമിതി, ചരിത്രവിഭാഗം- മേലുകാവ് ഹെൻറി ബേക്കർ കോളജ്, ഭൂമിക – പൂഞ്ഞാർ, കേരള പ്രാദേശികചരിത്ര പഠനസമിതി, എന്നി സംഘടനകളുടെ കൂട്ടായ്മയിൽ മീനച്ചിൽ നദീതട ചരിത്ര സെമിനാർ നടത്തുന്നു.

Advertisements

മനുഷ്യസമൂഹത്തിന്റെ ആദിമകുടിയേറ്റത്തിന്റെ പാദമുദ്രകൾ പതിഞ്ഞ മണ്ണിലൂടെയാണ് മീനച്ചിലാർ ഒഴുകുന്നത്. ചരിത്രാതീതകാലത്തെ മഹാശിലാ സാംസ്കാരിക അവശേഷിപ്പുകളുടെ വിപുലമായ വിന്യാസം ഈ നദീതടത്തിലെ വിവിധ പ്രദേശങ്ങളിൽ കാണാൻ കഴിയും. സമുദ്രാന്തര വാണിജ്യത്തിലെ പങ്കാളിത്തത്തിന് തെളിവായി ഒന്നാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗോത്രവർഗ്ഗസംസ്കാരത്തിന്റെയും ബുദ്ധമതസ്വാധീനത്തിന്റെയും ചരിത്രം ഉറങ്ങുന്ന പ്രദേശങ്ങൾ ഈ നദീതടത്തിലുണ്ട്. നാടുവാഴിത്ത ഭരണകാലത്ത് കാർഷിക-വാണിജ്യ മേഖലകളിലെ പൂഞ്ഞാർ, മീനച്ചിൽ, വടക്കുംകൂർ, തെക്കുംകൂർ ഭരണാധികാരികളുടെ നയങ്ങളും മദ്ധ്യകാലകുടിയേറ്റങ്ങളും ഈ പ്രദേശത്തിന്റെ ചരിത്രത്തിലുണ്ട്.

നദിയിലൂടെയും അതിന്റെ കൈവഴികളിലൂടെയും മനുഷ്യസമൂഹം നൂറ്റാണ്ടുകളായി സഞ്ചരിച്ചിരുന്നതിന്റെ ചരിത്രമുണ്ട്. ഫലപുഷ്ടിയുള്ള നദീതടഭൂമിയിൽ വിളകൾ മാറിമാറി വന്ന കാർഷികചരിത്രമുണ്ട്. അങ്ങനെ നൂറ്റാണ്ടുകളിലൂടെ വളർന്ന മീനച്ചിൽ നദീതട ആവാസവ്യവസ്ഥയുടെ സാംസ്കാരികചരിത്രവും പാരിസ്ഥിതികചരിത്രവും നമുക്ക് സംവദിക്കേണ്ടതുണ്ട്. അതിന് തുടക്കം കുറിച്ചുള്ള ഒരു സെമിനാർ 2023 ഏപ്രിൽ 23 ഞായറാഴ്ച 2 മണി മുതൽ 6 മണി വരെ പൂഞ്ഞാർ ഭൂമിക സെൻറ്ററിൽ സംഘടിപ്പിച്ചിരിക്കുന്നു.

മീനച്ചിൽ നദീതടത്തിലെ മഹാശിലാ സാംസ്കാരിക അവശേഷിപ്പുകളെ കുറിച്ച് പഠനം നടത്തിയ പുരാവസ്തു ഗവേഷകനായ ഡോ.പി. രാജേന്ദ്രൻ, അദ്ദേഹത്തിനോടൊപ്പം ഗവേഷണങ്ങളിൽ പ്രാദേശികമായി സഹകരിക്കുകയും പൂഞ്ഞാറിന് സമീപപ്രദേശങ്ങളിലെ ഇത്തരം അവശേഷിപ്പുകൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്ത് ശ്രീ. തോമസ് കുന്നിക്കൽ എന്നിവരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുന്നുണ്ട്.

പ്രാദേശിക ചരിത്രകാരന്മാരും, ചരിത്രാധ്യാപകരും, വിദ്യാർത്ഥികളും നദീസംരക്ഷണപ്രവർത്തകരും സാംസ്‌കാരികപ്രവർത്തകരും ഈ സെമിനാറിൽ പങ്കുചേരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.