പാമ്പാടി: മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭാഗ്യവതിയായ മർത്ത്ശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴ് മക്കളുടെയും ഗുരുനാഥനായ മാർ ഏലിയാസറിന്റെയും ഓർമപ്പെരുന്നാൾ 2025 ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ ആചരിക്കും.
രണ്ടിനു മർത്ത്ശ്മൂനി കുരിശുപള്ളിയിൽ വൈകുന്നേരം ആറിനു സന്ധ്യാനമസ്‌കാരം, ഏഴിന് ഗാനശുശ്രൂഷ ഫാ. ജോൺസ് കോട്ടയിൽ. 7.20ന് വചനപ്രഘോഷണം റവ. മാണി കോർഎപ്പിസ്‌കോപ്പ കല്ലാപ്പുറം, എട്ടിന് മധ്യസ്ഥപ്രാർഥന. റവ. തോമസ് ഇട്ടി കോർഎപ്പിസ്‌കോപ്പ കുന്നത്തയ്യേട്ട്, ഫാ. ജേക്കബ് ചെറിയാൻ മണ്ണൂർ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ. സ്വോബി മാത്യു മൂലയിൽ, ഫാ. നൈനാൻ ഫിലിപ്പ് എട്ടുപറയിൽ, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര, റവ.ഡോ. ബിനോയി തോമസ് വള്ളിക്കാട്ടിൽ എന്നിവർ കാർമികത്വം വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
8.30നു ആശീർവാദം. തുടർന്നു വാഴ്വിന്റെ ആഹാരമായി പാച്ചോർ നേർച്ച വിതരണം ചെയ്യും.
മൂന്നിനു മീനടം പള്ളിയിൽ 7.15നു പ്രഭാതപ്രാർഥന, 8.15നു വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥപ്രാർഥനയ്ക്കും അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. 10നു അനുമോദനസമ്മേളനം, 10.15നു പ്രദക്ഷിണം, ആശീർവാദം. തുടർന്നു വെള്ളയപ്പം നേർച്ച വിതരണം ചെയ്യും. ശുശ്രൂഷകൾക്ക് റവ. കുര്യൻ കോർഎപ്പിസ്‌കോപ്പ മാലിയിൽ, ഫാ. തോമസ് വേങ്കടത്ത് എന്നിവർ നേതൃത്വം നൽകും.