മീനടം പഞ്ചായത്തിൽ യുഡിഎഫ് അഴിമതി ; എൽഎഡിഎഫ് പ്രതിഷേധിച്ചു

പുതുപ്പള്ളി : മീനടം പഞ്ചായത്തിൽ യു ഡി എഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധിച്ചു. 132 കുടുംബങ്ങളുടെ മെയ്യ് മാസത്തെ വിധവ പെൻഷൻ ഇല്ലാതാക്കിയ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ചും, നാടൻ പന്ത് കളിയിലെ അഴിമതിയും, ലൈഫ് പദ്ധിതി അട്ടിമറിക്കുകയും ചെയ്ത കോൺഗ്രസ് ഭരണ സമിതിക്കെതിരെയായിരുന്നു പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. സമരം സിപിഐ എം ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് ഉത്ഘാടനം ചെയ്തു.

Advertisements

ഏരിയാ കമ്മറ്റി അംഗം കെ എൻ വിശ്വനാഥൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സന്തോഷ് വർക്കി സിപിഐ നേതാവ് അഡ്വ. ജോയ് സഖറിയ , കേരളാ കോൺഗ്രസ് നേതാവ് ബാബു വാണിയംപുരയ്ക്കൽ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി, ഏരിയ കമ്മിറ്റി അംഗം കെ ആർ ജയപ്രകാശ് , ലോക്കൽ കമ്മറ്റി അംഗം സുധീപ് കുമാർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.