‘എനിക്കും നിലപാടുകള്‍ ഉണ്ട്; നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെയാകണം’, കന്നി വോട്ടിന് ശേഷം മീനാക്ഷി

ബാലതാരമായിട്ടെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ടോപ്‌ സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി തിളങ്ങുകയാണ് മീനാക്ഷിയിപ്പോള്‍. പ്രായപൂര്‍ത്തിയായി താനും ഒരു വോട്ടര്‍ ആയെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. കന്നിവോട്ട് ചെയ്ത ശേഷമുള്ള സന്തോഷം പങ്കുവെച്ച്‌ കൊണ്ടാണ് നടി എത്തിയത്. ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണമെന്ന് എന്ന് പറഞ്ഞ് കൊണ്ടാണ് മീനൂട്ടി എത്തിയത്. ഇതിന് താഴെ നടിയുടെ രാഷ്ട്രീയത്തെ പറ്റിയും ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ പറ്റിയുമൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു. ഇതോടെ ഈ വിഷയത്തിലൊരു വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. കഴിഞ്ഞ പോസ്റ്റില്‍ ചില കമൻ്റുകളില്‍ എൻ്റെ രാഷ്ട്രീയമെന്താണ് … സ്വന്തമായി നിലപാടുകള്‍ ഉള്ളയാളാണോ .. ഇത്തരം കാര്യങ്ങള്‍ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി… എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാല്‍ പറയട്ടെ…ഭയക്കുന്നുവെന്നതല്ല.. കലാകാരന്മാരും മറ്റും നമ്മുടെ ആള്‍ (ഉദാ..നമ്മുടെ മീനാക്ഷി ) എന്ന നിലയിലാണ് മലയാളികള്‍ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു…

Advertisements

ഞാൻ ഒരു പക്ഷം നിന്നു പറയുമ്ബോള്‍ ഞങ്ങടെ മീനാക്ഷി… അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങള്‍…ഈ തിരിവുകളേയാണ് ഞാൻ ഭയപ്പെടുന്നത്…ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല… ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത്…എന്നാല്‍ ഒരുമിച്ച്‌ നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാല്‍ എത്ര സുന്ദരമാവും കാര്യങ്ങള്‍… എനിക്കും നിലപാടുകള്‍ ഉണ്ട് ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്…ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി…രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ (ഫിൻലൻഡ്, സ്കോട്ട്ലെൻറ് ..etc ) അയിത്തീരണമെന്നാണ് ആഗ്രഹം. സത്യത്തില്‍ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം മെഡിക്കല്‍ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങള്‍ ഒക്കെ…കാരണം മലയാളി പൊളിയല്ലേ…മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാല്‍ അഹാ ഇവിടം സ്വർഗ്ഗമല്ലെ…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത് ആര് ഭരിച്ചാലും നമ്മള്‍ മലയാളികള്‍ ഒരു സംഭവമല്ലെ.. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങള്‍ കേള്‍ക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കള്‍ പ്രത്യേകിച്ച്‌. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ..ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം.. എൻ്റെ ചെറിയ അറിവുകളില്‍ നിന്നെഴുതുന്നു..തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ :..പക്ഷെ എനിക്ക് നിലപാടുള്ളപ്പോഴും പക്ഷം പറഞ്ഞ് ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല…എന്ന നിലപാടിലാണിപ്പോള്‍..കുറച്ചു കൂടി വലുതാവട്ടെ. ചിലപ്പോള്‍ ഞാനും നിലപാടുകള്‍ വ്യക്തമാക്കിയേക്കാം..ഇപ്പോള്‍ ക്ഷമിക്കുമല്ലോ…” എന്നാണ് മീനാക്ഷി പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.