മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു : ബി ജെ പി സ്ഥാനാർത്ഥിയ്ക്ക് എതിരെ കേസ് 

ബംഗളൂരു: മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ച ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുകയും എക്സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത തേജസ്വി സൂര്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തതായി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വെള്ളിയാഴ്ച പറഞ്ഞു.ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമാണ് വോട്ട് ചെയ്യുന്നതെന്നും, കോണ്‍ഗ്രസിന് 20 ശതമാനം വോട്ടര്‍മാരെ ഉള്ളൂവെങ്കിലും 80 ശതമാനം ആളുകളും വോട്ട് ചെയ്യുന്നുണ്ടെന്നും തേജസ്വി സൂര്യ വ്യാഴാഴ്ച പറഞ്ഞു. ഇത്തവണയും ബംഗളൂരു സൗത്ത് സീറ്റില്‍ നിന്നാണ് തേജസ്വി സൂര്യ വീണ്ടും ജനവിധി തേടുന്നത്.

തന്റെ മണ്ഡലത്തിലെ ജനങ്ങളോട് റെക്കോര്‍ഡ് സംഖ്യയില്‍ വോട്ട് ചെയ്യാനും തേജസ്വി സൂര്യ അഭ്യര്‍ത്ഥിച്ചിരുന്നു. 1996 മുതല്‍ ബിജെപിയുടെ കോട്ടയായ ബംഗളൂരു സൗത്തില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സൂര്യ വിജയിച്ചത്.

Hot Topics

Related Articles