കോട്ടയം : മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ മൃതദേഹം കരയ്ക്കടുപ്പിക്കാനാവാതെ ഫയർഫോഴ്സും പോലീസും. വൈകിട്ട് അഞ്ചരയോടെ ചേർപ്പുങ്കൽ ഇൻഡ്യാർ ഭാഗത്താണ് മീനച്ചിലാറ്റിലൂടെ മൃതദേഹം ഒഴുകിപോകുന്നതായി ആദ്യം ശ്രദ്ധയിൽപെട്ടത്. പിന്നീട് പോലീസിൽ വിവരം അറിയിച്ചു. ചേർപ്പുങ്കൽ പാലം, ചെമ്പിളാവ്, കിടങ്ങൂർ പാലങ്ങൾക്കടിയിലൂടെ മൃതദേഹം ഒഴുകിപോയി.
Advertisements
കിടങ്ങൂർ ചെക്ക്‌ഡാമിൻ്റെ ഭാഗത്തേയ്ക്ക് ഇതിനിടയിൽ പാലാ ഫയർഫോഴ്സും കിടങ്ങൂർ പോലീസും എത്തി. എന്നാൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന മീനച്ചിലാറ്റിൽ ഒഴുക്കിൻ്റെ വേഗതയും മൃതദേഹം ആറിന് നടുവിലൂടെ ഒഴുകിപോയതും മൂലം ഫയർഫോഴ്‌സിന് കരയ്ക്കടുപ്പിക്കാനായില്ല. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.