ഡൽഹി : ലൈംഗിക പീഡനക്കേസ് പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയം. ശനി രാത്രി അതീവരഹസ്യമായി നടത്തിയ ചർച്ച രണ്ടു മണിക്കൂറോളം നീണ്ടു. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഉറപ്പ് നല്കാൻ അമിത് ഷാ തയ്യാറായില്ല.
ഇതോടെ സമരം ശക്തമായി തുടരുമെന്നും നീതിലഭിക്കും വരെ പിന്നോട്ടില്ലെന്നും താരങ്ങള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. അറസ്റ്റില്‍ ഉറച്ചുനിന്നു. നീതി ലഭിക്കുംവരെ സമരം തുടരും–സാക്ഷി മലിക് പ്രതികരിച്ചു. സമരത്തില്‍നിന്ന് പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും താരങ്ങള്‍ തള്ളി. അമിത് ഷായില്‍നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് സാക്ഷിയുടെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ഥ് കഠിയാൻ വ്യക്തമാക്കി.പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ തൊട്ടുതലേന്നും അമിത് ഷാ താരങ്ങളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് 28ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി പൊലീസ് തല്ലിച്ചതയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ ഒളിമ്ബിക് മെഡലുകളടക്കം ഗംഗയിലൊഴുക്കുമെന്ന് താരങ്ങള്‍ കടുത്ത തീരുമാനമെടുത്തു. താരങ്ങളെ അനുനയിപ്പിച്ച് നീക്കം തടഞ്ഞശേഷം കര്‍ഷക നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ അഞ്ചുദിവസം സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ് ഷാ വീണ്ടും ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതനായത്.