മണർകാട് : മണർകാട് സെന്റ് മേരിസ് പ്രൈവറ്റ് ഐടിഐ യിലെ പ്ലേയ്സ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 2024 ജൂലൈയിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി എം എം പബ്ലിക്കേഷൻസ്, മംഗളം, കേളചന്ദ്ര, കൊണ്ടോടി ഓട്ടോക്രാഫ്റ്റ് ഇൻഡസ് മോട്ടോഴ്സ്, നിപ്പോൺ ടൊയോട്ട,സാംസങ്, മഹീന്ദ്ര, സോണി, തോംസൺ സോളാർ, ഫിനിക്സ് തുടങ്ങിയ 50 ഓളം പ്രമുഖ കമ്പനികളെ ഉൾപ്പെടുത്തി നടത്തിയ മെഗാ പ്ലേയ്സ്മെന്റ് പ്രോഗ്രാം ടിൻസ് 2024 സെന്റ് മേരിസ് ഐ ടി ഐ മാനേജർ വെരി റവ. കെ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മണർകാട് എസ് എച്ച് ഓ അനൂപ് ജി ഉദ്ഘാടനം ചെയ്തു . മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ബിജു, ഗ്രാമപഞ്ചായത്ത് മെമ്പർ സക്കറിയ കുര്യൻ,കത്തീഡ്രൽ ട്രസ്റ്റിമാരായ പി എ എബ്രഹാം പഴയിടത്തു വയലിൽ, വറുഗീസ് ഐപ്പ് മുതലുപടിയിൽ , ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ,ഐ ടി ഐ സെക്രട്ടറി എം എം ജോസഫ് മരവത്ത്, പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പന്തനാഴിയിൽ, പ്ലേയ്സ്മെന്റ് ഓഫീസർ ബ്രിജേഷ് കെ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.