മുട്ടമ്പലം : മുനിസിപ്പൽ പബ്ലിക് ലൈബ്രറി, കോട്ടയം വായന പക്ഷാചരണ ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന കഞ്ഞിക്കുഴി സി എം എസ് എൽ പി സ്കൂൾ അങ്കണത്തിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.
സെൻ്റ് ഗീറ്റ്സ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രഫ. എം സി . ജോസഫ് അധ്യക്ഷനായ യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ പി ഡി. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പരിചയപ്പെടുത്തൽ ലൈബ്രറിയൻ ബാബു. കെ.അവതരിപ്പിച്ചു.
കമ്മിറ്റിയംഗങ്ങൾ ജോൺ പി, ലിതിൻ തമ്പി എന്നിവർ ആശംസകൾ അറിയിച്ചു.
റെജി പാറയിൽ അവതരിപ്പിച്ച കവിത ആലാപനവും കുട്ടികളുടെ കലാ പരിപാടികളും ഇതോടൊപ്പം നടന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷിജി . കെ ജോയ് സ്വാഗതവും
അധ്യാപിക മേഘ സാറ ജോൺസൺ നന്ദിയും പ്രകാശിപ്പിച്ചു.