മേലുകാവുമറ്റം : മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ കഴിഞ്ഞ പതിനാലു വർഷം തുടർച്ചയായി ഹിസ്റ്ററി അലുംനി അസോസിയേഷൻ ന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പൂർവ വിദ്യാർഥി സംഗമം ജനുവരി 26 ന് ‘ആവേശം ‘ എന്നപേരിൽ ഹെന്ററി ബേക്കർ കോളേജ് ക്യാമ്പസിൽ നടക്കും.ഹിസ്റ്ററി അസോസിയേഷൻ പ്രസിഡന്റ് അഡ്വ : വി പി നാസറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ ജി എസ് ഉദ്ഘാടനം ചെയ്യും ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോ. ബീനാ പോൾ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കലാ പരിപാടികൾ, ഓർമ്മ പങ്കിടൽ, ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ, ഗെയിംസ് എന്നിവ നടക്കും സെക്രട്ടറി സുബീഷ് രാമൻകുട്ടി, കൺവീനർ മാരായ സി ജി അനീഷ്, അരുൺ ചെറിയാൻ, രാസ്മിൻ പ്രദീപ്, രോഷ്നി ബാദുഷ, ട്രഷറർ കെ. കെ പ്രസാദ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും കൂടുതൽ വിവരങ്ങൾക്ക്. 98104 20285 എന്ന നമ്പറിൽ ബന്ധപ്പെടണം.