കിടങ്ങൂര്‍:സ്കൂട്ടറില്സഞ്ചരിക്കുകയായിരുന്ന റിട്ടയേര്‍ഡ് അധ്യാപകന്റെ രണ്ടുലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ വഴി ചോദിക്കാനെന്ന പേരില്‍ വാഹനം കൈ കാണിച്ചു നിര്‍ത്തി അപഹരിച്ചു. പാദുവ ശൗര്യാംകുഴിയില് ജോസഫിന്റെ (72) പണമാണ് കവര്‍ന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ കിടങ്ങൂര്‍ – പാദുവ റോഡില്‍ കിടങ്ങൂര്‍ എഞ്ചിനിയറിങ്ങ് കോളേജിന് സമീപം ചൂരക്കാട്ട് പടിയില്‍ വച്ചാണ് രണ്ട് യുവാക്കള്‍ വാഹനം വഴി ചോദിക്കാനെന്ന പേരില്‍ തടഞ്ഞു നിര്‍ത്തി പണം അപഹരിച്ച ശേഷം രക്ഷപെട്ടത്.
കിടങ്ങൂര്‍ എസ്. ബി. ഐ, കിടങ്ങൂര്‍ സര്‍വ്വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നെടുത്ത് ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയില്‍ ആണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം നിര്‍ത്തിയ ഉടനെ അധ്യാപകനെ ഭീഷണിപ്പെടുത്തി താക്കോല്‍ തട്ടിയെടുത്ത് സീറ്റിന്റെ ലോക്ക് തുറന്ന് ബാഗ് തട്ടിയെടുത്ത ശേഷം അധ്യാപകനെ തള്ളി താഴത്തിട്ട ശേഷം ഇരുവരുംസമീപത്തെ റബ്ബര്‍ തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാള്‍ കാവിമുണ്ടും ഷര്‍ട്ടും മറ്റൊരാള്‍ പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.ഭാര്യയുടെ ചികിത്സാ സംബന്ധമായി ബാങ്കില്‍ നിന്നും പണമെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അധ്യാപകന്. സമീപത്തെ സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിച്ച് യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് കിടങ്ങൂര്‍ എസ്. എച്ച്. ഒ ബിജു കെ. ആര് പറഞ്ഞു.