നാട്ടകം: മൂലവട്ടം , പാക്കിൽ, പൂവൻതുരുത്ത് പ്രദേശങ്ങളിൽ നാട്ടുകാർക്ക് ശല്യമായി മോഷണവുമായി നടന്നിരുന്ന രതീഷിനെ ഒടുവിൽ പൊലീസ് പിടികൂടി. രണ്ടു ദിവസമായി നാട്ടുകാരുടെ പരാതി ഉയർന്ന സാഹചര്യത്തിൽ ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. വാർത്തയ്ക്കു പിന്നാലെയാണ് ചിങ്ങവനം പൊലീസ് രംഗത്തിറങ്ങി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സിമന്റ് കവലയിൽ നിന്നും രതീഷിനെ പിടികൂടിയതായി ചിങ്ങവനം പൊലീസ് അറിയിച്ചു. രണ്ടു ദിവസമായി പ്രദേശത്തെ നാട്ടുകാരെ ഭയപ്പെടുത്തിയാണ് രതീഷ് അക്രമവും, മോഷണവും അഴിച്ചു വിട്ടത്. മാനസിക വെല്ലുവിളി നേരിടുന്നതായി പറയുന്ന ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്.
Advertisements