മേപ്പടിയാന് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് വിഷ്ണു മോഹന്‍ വിവാഹിതനാവുന്നു. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി.
ഇന്ന് നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ആശംസകളുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു. വിവാഹം സെപ്റ്റംബർ മൂന്നിന് ചേരാനല്ലൂരിൽ വച്ച് നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു മേപ്പടിയാന്. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിക്കുകയായിരുന്നു ചിത്രത്തിലൂടെ വിഷ്ണു മോഹന്‍.
ചിത്രത്തിന് തിയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.