മെറിറ്റ് അവാർഡ് വിതരണവും, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും നടത്തി : കെ.പി.എം.എസ്

തലയോലപറമ്പ്. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും തലയോലപ്പറമ്പ് ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. എറണാകുളം നോർത്ത് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ ഷാജി.നികുഞ്ചം ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നയിച്ചു.

Advertisements

യൂണിയൻ പ്രസിഡൻ്റ് സി.എ.കേശവൻ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ, ഇ.കെ.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി മിനിസിബി, ജമീലഷാജു, എസ്.പുഷ്പകുമാർ, ഒ.വി.പ്രദീപ്, കെ.കെ. സന്തോഷ്, പി.കെ.ബിനോയ്, ആശഫെനിൽ അനിമോൾഷിബു തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles