മെസ്സിയെയും കോഹ്ലിയെയും പിന്തള്ളി സമ്പത്തിൽ റൊണാൾഡോ ഒന്നാമത് ! പട്ടികയിലെങ്ങും വനിതാ താരങ്ങൾ ഇല്ല

ലണ്ടൻ : 2024ല്‍ ലോകത്ത് ഏറ്റവും സമ്ബന്നനായ കായികതാരം ആരാണെന്ന ചോദ്യത്തിന് ഉത്തരമായി. ആദ്യ അൻപത് സ്ഥാനങ്ങളിലും പക്ഷെ ഒരു വനിതാ താരം പോലുമില്ല.ഏറ്റവും മുന്നിലുള്ള വനിതാ താരം അമേരിക്കയുടെ യുവതാരം കൊക്കോ ഗഫ് ആണ്. ആദ്യ പത്ത് സ്ഥാനത്തുള്ളവർക്ക് ആസ്‌തി 100 മില്യണ്‍ ഡോളറിന് മുകളിലാണ്. ആദ്യ പത്ത് സ്ഥാനക്കാരായ കായികതാരങ്ങളുടെ ആകെ ആസ്‌തി 1.38 ബില്യണ്‍ ഡോളറാണ്.

Advertisements

മത്സരങ്ങളിലെ സമ്മാനത്തുകയിലെ വർദ്ധനവിന് പുറമേ താരങ്ങള്‍ ഏർപ്പെട്ടിരിക്കുന്ന വിവിധ കരാറുകളും ബിസിനസുകളിലുമുള്ള വരുമാന വർദ്ധനവും താരങ്ങളെ കോടിപതികളാകാൻ സഹായിച്ചു. 2023 മേയ് 1 മുതല്‍ 2024 മേയ് 1 വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത് പോർട്ടുഗീസ് ഫുട്ബോള്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണ്. 260 മില്യണ്‍ ഡോളറാണ് കോടികള്‍ ആരാധിക്കുന്ന താരത്തിന്റെ സമ്പത്ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകത്ത് ഏറ്റവുമധികം സമ്ബാദിക്കുന്ന കായികതാരമായി റൊണാള്‍ഡോ മാറുന്നത് ഇത് തുടർച്ചയായ നാലാം തവണയാണ്.200 മില്യണ്‍ ഡോളർ ആണ് അദ്ദേഹത്തിന്റെ വാർഷിക ശമ്ബളം. കളിക്കളത്തിന് പുറത്ത് നിന്നും റൊണാള്‍ഡോ സമ്ബാദിക്കുന്നത് 60 മില്യണ്‍ ഡോളറാണ്. ഗോള്‍ഫ് താരം ജോണ്‍ റാം ആണ് രണ്ടാമത്. 218 മില്യണ്‍ യു.എസ് ഡോളറാണ് റാമിന്റെ സമ്ബാദ്യം. 198 മില്യണ്‍ ഡോളറാണ് സമ്ബാദ്യം. കളിക്കളത്തിന് പുറത്ത് 20 മില്യണ്‍ ഡോളറാണ് റാം സമ്ബാദിക്കുന്നത്.

അർജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയാണ് മൂന്നാമത് ഏറ്റവുമധികം സമ്ബത്ത് നേടിയ താരം. 135 മില്യണ്‍ ഡോളർ സമ്ബാദിക്കുന്ന മെസി വാർഷിക വരുമാനമായി 65 മില്യണും പരസ്യമടക്കം 70 മില്യണ്‍ ഡോളറും നേടി. അഡിഡാസ്, ആപ്പിള്‍, കോണാമി എന്നിങ്ങനെ മെസിയുടെ സ്‌പോണ്‍സർമാർ വരുമാനം ഉയർത്തിയതാണ് അദ്ദേഹത്തിന്റെ വരുമാന വർദ്ധനക്ക് കാരണമായത്.

പോളിഷ് ടെന്നിസ് താരം ഇഗ സ്യാം തെക്ക്, ഫ്രീസ്‌റ്റൈല്‍ സ്‌കീയിംഗ് താരമായ ചൈനയുടെ എയ്‌ലീൻ ഗു എന്നിവർ വനിതകളുടെ ലിസ്റ്റില്‍ മുന്നിലായുണ്ട്. എൻബിഎ താരം ലെബ്രോണ്‍ ജെയിംസ്, പിഎസ്‌ജി താരം കിലിയൻ എംബപ്പെ, ബ്രസീല്‍ സൂപ്പർതാരം നെയ്‌മർ, 2022 ലെ ബാലൻഡി ഓർ വിജയി കരീം ബൻസേമ തുടങ്ങി ഒരുപിടി മികച്ച താരങ്ങള്‍ വർഷം 100 മില്യണ്‍ ഡോളറിലേറെ സമ്ബാദിക്കുന്നുണ്ട്.

Hot Topics

Related Articles