ബ്രിട്ടനിൽ അപ്രതീക്ഷിത നീക്കവുമായി റിഷി സുനക് ; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പാർലമെന്റ് പിരിച്ചുവിടാൻ അനുമതി

ബ്രിട്ടൺ: ബ്രിട്ടനിൽ പ്രധാനമന്ത്രി റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ സുനക്കിന്റെ പാർട്ടി പിന്നിട്ടു നിൽകുമ്പോഴാണ് പ്രഖ്യാപനം. റിഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു.8 മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Advertisements

Hot Topics

Related Articles