മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻറ് പൊളിറ്റിക്സിൽ നെൽസൺ മണ്ടേല ചെയർ ഫോർ ആഫ്രോ-ഏഷ്യൻ സ്റ്റഡീസിൻറെ നേതൃത്വത്തിലുള്ള ദ്വിദിന രാജ്യാന്തര കോൺഫറൻസ് നാളെ(മാർച്ച് 22) ആരംഭിക്കും. രാവിലെ പത്തിന് വൈസ് ചാൻസലർ പ്രഫ. സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. എ.കെ രാമകൃഷ്ണൻ(ജവഹർലാൽ നെഹ്റു സർവകലാശാല), ഡോ. കരോളിൻ എം. ഷോഫ്(ഫിലിപ്പെസൻസ് സർവകലാശാല), മുഞ്ജിറ ജെഫോട്(യോർക്ക് യൂണിവേഴ്സിറ്റി, കാനഡ), സമാവിയ സിയ(പഞ്ചാബ് യൂണിവേഴ്സിറ്റി, പാക്കിസ്ഥാൻ), എം.ജി. സർവകലാശാലാ രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ എന്നിവർ സംസാരിക്കും.
തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹാത്മാ ഗാന്ധി സർവകലാശാല, നൈറോബി സർവകലാശാല, യോർക് സർവകലാശാല, ഫിലിപ്പൈൻസ് സർവകലാശാല എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്.