എം ജി സർവകലാശാല വാർത്തകൾ അറിയാം

എം.ജി. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ

Advertisements


എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന്  വരെ നടത്താം.  സാധ്യതാ അലോട്ട്‌മെന്റ് ആഗസ്റ്റ് ഒമ്പതിനും ഒന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 17 നും പ്രസിദ്ധീകരിക്കും.  സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 29 വരെ അവസരമുണ്ടായിരിക്കും.  ഇതിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിനും അന്തിമ റാങ്ക് ലിസ്റ്റ് നാലിനും പ്രസിദ്ധീകരിക്കും.  സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്കുള്ള പ്രവേശനം ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ അതത് കോളേജുകളിൽ നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

ജൂലൈ 26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്.സി. / എം.കോം. / എം.സി.ജെ. / എം.എസ്.ഡബ്യു. / എം.റ്റി.എ. / എം.എച്ച്.എം. / എം.എം.എച്ച്. / എം.റ്റി.റ്റി.എം. (സി.എസ്.എസ്.) (2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ – മെഴ്സി ചാൻസ്) ജൂലൈ 2022 ബിരുദാനന്തര ബിരുദ പരീക്ഷയുടെ ടൈംടേബിൾ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.


പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 26 മുതൽ ആഗസ്റ്റ് ഒന്ന് വരെ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്), ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) ആഗസ്റ്റ് 2022 ബിരുദ പരീക്ഷകൾ ആഗസ്റ്റ് 19 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.