എംജി സർവകലാശാല വാർത്തകൾ ഇവിടെ അറിയാം

പരീക്ഷകൾ മാറ്റി

Advertisements


മഹാത്മാഗാന്ധി സർവകലാശാല നവംബർ 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാനോ, എനർജി ശാസ്ത്ര സാങ്കേതിക രംഗത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കി എം.ജി.


തൊഴിൽ-ഗവേഷണ മേഖലകളിൽ ഏറെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, എനർജി സയൻസ് എന്നീ വിഷയങ്ങളിൽ എം.ടെക്, നാനോ സയൻസസിൽ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ എം.എസ് സി.  എന്നീ കോഴ്‌സുകളുടെ മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, സ്കൂൾ ഓഫ് നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജി എന്നിവിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ബാച്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്‌സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവകലാശാലകളിൽ സ്റ്റൈപ്പന്റോടെ ഗവേഷണം നടത്തുന്നതിന് വരെ അവസരം ലഭിക്കുന്നതാണ്. എം.ടെക്, ഫിസിക്‌സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലെങ്കിൽ ബി.ടെക് നാനോ സയൻസ് ആന്റ് നാനോടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ബയോടെക്‌നോളജി, സിവിൽ, മെക്കാനിക്കൽ എന്നിവയിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് എം.ടെക് കോഴ്‌സുകൾക്ക് അപേക്ഷിക്കാം. എം.എസ് സി. നാനോ സയൻസ് ഇൻ കെമിസ്ട്രി ആന്റ് ഫിസിക്‌സ് കോഴ്‌സിൽ ചേരുന്നതിന് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിലുള്ള ബിരുദമാണ് യോഗ്യത. എം.ടെക് കോഴ്‌സുകൾക്ക് എ.ഐ.സി.ടി.ഇ. അംഗീകാരവും ലഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലോ +918281082083 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

പുതുക്കിയ പരീക്ഷാ തീയതി

നവംബർ 16, 20, 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം/ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്.) 2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഡിസംബർ രണ്ട്, നാല്, ആറ്, എട്ട് തീയതികളിൽ നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

2021 ജൂലൈ 28ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റഗുലർ –  അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികൾ മാത്രം) പരീക്ഷകൾ നവംബർ 23ന് നടക്കും. ജൂലൈ 30ന് നടത്താനിരുന്ന പരീക്ഷകൾ നവംബർ 25ന് നടക്കും. ഓഗസ്റ്റ് രണ്ടിന് നടത്താനിരുന്ന പരീക്ഷകൾ നവംബർ 30ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.ബി.എ. സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് പരീക്ഷകൾ ഡിസംബർ മൂന്നു മുതൽ നടക്കും. പിഴയില്ലാതെ നവംബർ 23 വരെയും 525 രൂപ പിഴയോടെ നവംബർ 24 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 25 നും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2015 അഡ്മിഷൻ വിദ്യാർഥികൾ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം & ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൻ്റെ 2021-22 ബാച്ചിൽ സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള  വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 26ന്  രാവിലെ 11 ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ:  0481-2732922, 9847700527.

വോക് ഇൻ ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ക്ലാസെടുക്കുന്നതിന്, ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി ഗസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നു. ഇതിലേക്കുള്ള  വോക്-ഇൻ-ഇന്റർവ്യൂ നവംബർ 25ന് രാവിലെ 10  ന് നടക്കും.  യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് പഠനവകുപ്പിൽ എത്തണം.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2019 അഡ്മിഷൻ – പി.ജി.സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കം ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി (പി.ജി.സി.എസ്.എസ്., റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സൈബർ ഫോറൻസിക് (പി.ജി.സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോഇൻഫർമാറ്റിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

ജെ.ആർ.എഫ്. താൽക്കാലിക ഒഴിവ്

 
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. പോളിമർ ടെക്‌നോളജി, പോളിമർ കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര – ബിരുദമുള്ളവരെയാണ് പരിഗണിക്കുക. പ്രകൃതിദത്ത നാരുകളെക്കുറിച്ചുള്ള പഠനമേഖലകളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ഉന്നായിരിക്കും. പ്രോജക്ട് തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് ഓസ്‌ട്രേലിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷണത്തിനുള്ള അവസരവും ലഭിക്കും. മൂന്ന് മാസത്തേയ്ക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കുന്നയാൾക്ക് പ്രതിമാസം 15000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താല്പര്യമുള്ളവർ നവംബർ 23ന് മുമ്പ് [email protected]എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റയും വിശദാംശങ്ങളും അയക്കണം.

പ്രോജക്ട് അസിസ്റ്റൻറ്: ഇന്റർവ്യൂ 23 ന്

 മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജിയിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നാലുമാസത്തേക്കായിരിക്കും നിയമനം. ഫുഡ് സയൻസ് ആന്റ് ടെക്നോളജി/ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ മറ്റുളള ലൈഫ് സയൻസ് വിഷയങ്ങൾ ഇവയിൽ ഏതെങ്കിലുമൊന്നിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യത, ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവർ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി നവംബർ 23ന് രാവിലെ 10.30ന് സ്‌കൂൾ ഓഫ് ബയോസയൻസ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.  അന്വേഷണങ്ങൾക്ക് ഫോൺ – 9497664697.

Hot Topics

Related Articles