റോഡ് പുനർ നിർമ്മാണം ; അതിരമ്പുഴ – കൈപ്പുഴ റോഡിൽ ഗതാഗത നിയന്ത്രണം ; വിശദ വിവരങ്ങൾ ഇവിടെ അറിയാം

കോട്ടയം : റീ ബിൽഡ് കേരള പദ്ധതിയിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ  അതിരമ്പുഴ – കൈപ്പുഴ റോഡിൽ നവംബർ 20 മുതൽ അടുത്ത വർഷം ഫെബ്രുവരി 18 വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വൈക്കം – പ്രാവട്ടം –  കോട്ടയം റൂട്ടിൽ വരുന്ന ബസുകളും വലിയ വാഹനങ്ങളും പനമ്പാലം വഴി കോട്ടയം , മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്ക് തിരിഞ്ഞ് വേണം പോകാൻ.

Hot Topics

Related Articles