എം.ജി സർവ്വകലാശാലയിൽ എസ്.എഫ്.ഐ തരംഗം ; 130 കോളേജുകളിൽ 116 ഇടത്തും വിജയരഥമേറി എസ്‌.എഫ്‌.ഐ

കോട്ടയം : എംജി സർവകലാശാലക്ക്‌ കീഴിലുള്ള കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. നാല്‌ ജില്ലകളിലായി തെരഞ്ഞെടുപ്പ്‌ നടന്ന 130 കോളേജുകളിൽ 116 ഇടത്തും എസ്‌എഫ്‌ഐ വിജയിച്ചു.
കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 38 കോളേജുകളിൽ 37 ഇടത്ത്‌ എസ്‌എഫ്‌ഐ വിജയിച്ചു. ചങ്ങനാശേരി എസ്‌ബി കോളേജ്‌ കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു. ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 26ൽ 22 കോളേജുകളും എസ്‌എഫ്‌ഐ നേടി. കട്ടപ്പന ജെപിഎം കോളേജ്‌ കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു.

Advertisements

പത്തനംതിട്ട ജില്ലയിൽ പതിനെട്ടിൽ പതിനേഴ്‌ കോളേജുകളിലാണ്‌ വിജയം. കോന്നി എൻഎസ്‌എസ്‌ കോളേജ്‌ എബിവിപിയിൽനിന്ന്‌ പിടിച്ചെടുക്കുകയും ചെയ്‌തു. എറണാകുളം ജില്ലയിൽ 48ൽ 40 കോളേജിൽ എസ്‌എഫ്‌ഐ വിജയം നേടി. ജില്ലയിലാകെ 17 കോളേജുകളിൽ ഭരണം തിരിച്ചുപിടിച്ചു. ആലപ്പുഴ ജില്ലയിൽ എംജി സർവകലാശാലയുടെ കീഴിലുള്ള ഏക കോളേജായ എടത്വ സെന്റ്‌ അലോഷ്യസ്‌ കോളേജിലും എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു. കോട്ടയത്ത് സി എം എസ് , കുമരകം എസ് എൻ കോളേജുകളിൽ മുഴുവൻ സീറ്റിലും, നാട്ടകം, ബസേലിയോസ് കോളേജുകളിൽ യുണിയൻ ഭരണവും എസ്‌എഫ്‌ഐ നേടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.