തിരുവനന്തപുരം: സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ നേതാവ് ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ചുമതലയിലുണ്ടായിരുന്ന ജെ.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും ആള്‍മാറാട്ടം നടത്തിയ എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയായിരുന്ന വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ പരാതിയില്‍ കാട്ടാക്കട പോലീസാണ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷൈജുവിനെ നേരത്തെ പ്രസിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് പകരം എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി വിശാഖിന്റെ പേരാണ് സര്‍വകലാശാലയ്ക്ക് അയച്ചത്.
എസ്‌എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടത്തിന് പ്രിന്‍സിപ്പല്‍ കൂട്ടുനിന്നുവെന്നാണ് ആരോപണം.