ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി  സ്കൂളിൽ ജൂൺ 19 ന് വായനദിനാഘോഷം

കോട്ടയം : ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി  സ്കൂളിലെ നല്ല പാഠം ക്ലബ്ബും കൂരോപ്പട പബ്ലിക് ലൈബ്രറിയും സംയുക്തമായി വായനദിനം ആഘോഷിക്കുന്നു. ജൂൺ 19 ബുധനാഴ്ച വായനദിനത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കേരള ബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡൻ്റും അദ്ധ്യാപകനും, രചയിതാവുമായ ഡോ. ജോളി കെ ജോൺ വായന ദിന സന്ദേശം നൽകും. ഹെഡ്മിസ്ട്രസ്സ് സ്വപ്ന ബി നായർ , പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് റ്റി ജി ബാലചന്ദ്രൻ നായർ , പബ്ലിക് ലൈബ്രറി സെക്രട്ടറി റ്റി എസ് ഉണ്ണികൃഷ്ണൻ നായർ, ജോയിൻ്റ് സെക്രട്ടറി സി ജി നാരായണക്കുറുപ്പ് എന്നിവർ പ്രസംഗിക്കും. കുട്ടികൾക്ക് കൂരോപ്പട പബ്ലിക് ലൈബ്രറി അംഗത്വം നൽകുന്ന പദ്ധതിയും നാളെ ഉദ്ഘാടനം ചെയ്യും. 

Advertisements

Hot Topics

Related Articles