എൻ ജി ഒ യൂണിയൻ ജനകീയ ശുചീകരണ ക്യാമ്പയിൻ നടത്തി

കൊച്ചി : നഗരശുചീകരണത്തിന്റെ ഭാഗമായി എൻ ജി ഒ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ജനകീയ ശുചീകരണ ക്യാമ്പയിൻ നടത്തി. ഇതിന്റെ ഭാഗമായി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മുതൽ കടവന്ത്ര വരെയുള്ള റോഡ് പരിസരം യൂണിയൻ പ്രവർത്തകർ ശുചീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. എ അൻവർ, ജില്ലാ പ്രസിഡന്റ്‌ കെ. എസ് ഷാനിൽ എന്നിവർ സംസാരിച്ചു

Advertisements

Hot Topics

Related Articles