കോട്ടയം: എന്‍ജിഒ യൂണിയൻ എല്ലാ ഏരിയ കേന്ദ്രങ്ങളിലും ഓഫീസ് കേന്ദ്രങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണം നടത്തി. മഴക്കാലം പലപ്പോഴും പകര്‍ച്ചവ്യാധികളുടെ കൂടെ കാലമായി മാറുമ്പോൾ, പരിസരശുചിത്വത്തിന്റെ പ്രാധാന്യം ഓരോ ജീവനക്കാരിലേയ്ക്കും പൊതുസമൂഹത്തിനും പകരുന്നതിന് ഉദ്ദേശിച്ചാണ് എന്‍ജിഒ യൂണിയൻ ശുചീകരണം നടത്തിയത്.
കോട്ടയത്ത് സിവിൽ സ്റ്റേഷനു മുന്നില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ നിര്‍വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍, ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, ജില്ലാ പ്രസിഡന്റ് കെ ആര്‍ അനിൽകുമാർ, സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി, ജില്ലാ ജോയിന്റ് സെക്രട്ടറി ജോയല്‍ ടി തെക്കേടം, ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായര്‍, ഏരിയ സെക്രട്ടറി മനേഷ് ജോൺ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ടൗൺ ഏരിയയില്‍ വയസ്കര വിദ്യാഭ്യാസ സമുച്ചയത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ ഡി സലിംകുമാര്‍, ഏരിയ പ്രസിഡന്റ് സുദീപ് എസ്, ജോയിന്റ് സെക്രട്ടറി സുബിന്‍ ലൂക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എസ്, ഏരിയ സെക്രട്ടറി രാജി എസ്, ഏരിയ പ്രസിഡന്റ് കെ സി പ്രകാശ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാമ്പാടി ഏരിയയില്‍ പള്ളിക്കത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസര്‍ ഡോ. നിത ആലീസ് പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം സജിമോന്‍ തോമസ്, ഏരിയ സെക്രട്ടറി ആര്‍ അശോകൻ, ഏരിയ പ്രസിഡന്റ് എം കെ ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
വൈക്കം ബോട്ട് ജെട്ടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി കെ വിപിനന്‍, സി ബി ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
പാലായില്‍ മുനിസിപ്പൽ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. വി വി വിമല്‍കുമാര്‍, ജി സന്തോഷ് കുമാർ, പി എം സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചങ്ങനാശ്ശേരിയില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജു ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ ജീമോന്‍, എം എഥല്‍, ബിലാല്‍ കെ റാം, ഷാവോ സിയാങ് തുടങ്ങിയവര്‍ പങ്കെടുത്തു.