തിരുവല്ല: ചലച്ചിത്ര നടൻ എം.ജി സോമൻ ഓർമയായിട്ട് ഇരുപത്തഞ്ച് വർഷം തികഞ്ഞു. അദ്ദേഹത്തിൻ്റെ വസതിയായ മണ്ണടി പറമ്പിലെ സ്മൃതി മണ്ഡപത്തിൽ പത്നി സുജാത സോമൻ ഭദ്രദീപം തെളിയിച്ചതോടെ അനുസ്മരണ ദിന പരിപാടിക്ക് തുടക്കമായി. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണങ്ങളും നടന്നു.
ആസാദ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെയും എം.ജി സോമൻ ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം.ജി സോമൻ ഫൗണ്ടേഷൻ ചെയർമാനും സംവിധായകനുമായ ബ്ലെസി, ആസാദ് നഗർ റസി. അസോസിയേഷൻ സെക്രട്ടറി സന്തോഷ് അഞ്ചേരിൽ, അസോസിയേഷൻ മുൻ പ്രസിഡൻറും ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവുമായ ഡോ.ആർ.വിജയമോഹനൻ, ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ ജോർജ്ജ് മാത്യു, എം.ജി സോമൻ്റെ മകനും നടനുമായ സാജി സോമൻ, മകൾ സിന്ധു സോമൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ജി.ജി കുമാർ, ചലച്ചിത്രനടൻമാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ,വി.രവീന്ദ്രൻ നായർ, ജോസ് പെരുന്തുരുത്തി, എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റി ജില്ലാ പ്രസിഡൻ്റ് ജി.ആർ.പിള്ള, അഡ്വ.വിജയകുമാർ, എസ്.കൈലാസ്, ടി.എൻ സുരേന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
എം. ജി സോമൻ്റെ ഇരുപത്തഞ്ചാം വാർഷികാനുസ്മരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ലഹരി വിമുക്ത കാമ്പയിൻ, സ്കൂൾ കലോത്സവം, നാടക മത്സരങ്ങൾ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു. ഡിസം.19 ന് കമലഹാസൻ ഉൾപ്പെടെയുള്ള പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുക്കുന്ന സ്മൃതി സന്ധ്യയോടു കൂടി അനുസ്മരണ പരിപാടികൾക്ക് തിരശ്ശീല വീഴും.