കോട്ടയം: എം.ജി സർവകലാശാലയിൽ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരി അറസ്റ്റിലായതിനു പിന്നാലെ സംസ്ഥാനത്തെ സർവകലാശാലകളെ മുഴുവൻ സംശയ നിഴലിലാക്കി വീണ്ടും കൈക്കൂലിക്കേസ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഇപ്പോൾ വീണ്ടും കൈക്കൂലിയുടെ വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. സർട്ടിഫിക്കറ്റ് നൽകുന്നതിനു വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ കാലിക്കറ്റ് സർവകലാശാല ജീവനക്കാരനെയാണ് സസ്‌പെന്റ് ചെയ്തത്.
കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷാ ഭവൻ അസിസ്റ്റന്റായ മൻസൂറിനെതിരെയാണ് നടപടിയെടുത്തത്. ഇയാളെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പരാതി കൂടി സർവകലാശാലയിൽ ലഭിച്ചിട്ടുണ്ട്. ഈ പരാതിയിൽ ജീവനക്കാരനെതിരെ അന്വേഷണം നടത്താൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണം ആരംഭിച്ചതായി സർവകലാശാല രജിസ്ട്രാർ അറിയിച്ചു. മലപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. 5000 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. അപേക്ഷ നൽകി ദിവസങ്ങൾക്കകം ഇവർക്കു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.