എം.ജി സർവകലാശാലയിലെ കൈക്കൂലിക്കേസ്; എൽസി പണം വാങ്ങി വിജയിപ്പിച്ചത് നാലു വിദ്യാർത്ഥികളെ; വിവരങ്ങൾ വിജിലൻസിന് ലഭിച്ചത് എൽസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന്; വിദ്യാർത്ഥികളുടെ മൊഴിയെടുത്ത് കേസെടുത്തേയ്ക്കും

കോട്ടയം: എം.ജി സർവകലാശാല കൈക്കൂലിക്കേസിൽ വിജിലൻസിന്റെ പിടിയിലായ ആർപ്പൂക്കര സ്വദേശി എൽ.സി കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി വിജിലൻസിന്റെ കണ്ടെത്തൽ. നാലു വിദ്യാർത്ഥികളിൽ നിന്നാണ് കൈക്കൂലി എൽസി വാങ്ങിയതായി കണ്ടെത്തിയത്. എൽസിയുടെ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചാണ് വിജിലൻസ് സംഘം വിശദാംശങ്ങൾ കണ്ടെത്തിയത്. ഇതേ തുടർന്ന്, വിജിലൻസ് വീണ്ടും എൽസിയെ ചോദ്യം ചെയ്‌തേക്കും. കൈക്കൂലി നൽകിതായി കണ്ടെത്തിയ വിദ്യാർത്ഥികളെയും വിജിലൻസ് ചോദ്യം ചെയ്‌തേക്കും.

Advertisements

ജനുവരി 29 നാണ് ആർപ്പൂക്കര സ്വദേശിയായ എൽസിയെ വിജിലൻസ് സംഘം എം.ജി സർവകലാശാലയ്ക്കുള്ളിൽ നിന്നും അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ എം.ബി എ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന്, ഇവർ റിമാൻഡിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് കഴിഞ്ഞ ദിവസം വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. എൽ.സി നാലു വിദ്യാർത്ഥികളിൽ നിന്നു കൂടി കൈക്കൂലി വാങ്ങിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. എൽസിയുടെ അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ച വിജിലൻസ് സംഘത്തിനാണ് ഇവർക്ക് നാലു വിദ്യാർത്ഥികൾ കൂടി പണം നൽകി എന്ന വിവരം ലഭിച്ചത്. ഇവരുടെ അക്കൗണ്ടിൽ നിന്നും ഈ പണത്തിന്റെ വിശദാംശങ്ങൾ വിജിലൻസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഇവരിൽ രണ്ടു കുട്ടികളുടെ പരീക്ഷാ വിവരങ്ങൾ എൽസി തന്നെ ഇവരുടെ ലോഗിൻവഴി തിരുത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എം.ജി സർവകലാശാല നടത്തിയ സ്വതന്ത്ര്യ അന്വേഷണത്തിലും എൽസി നാലു വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ തിരുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനിടെ, എൽസിയ്ക്ക് കൈക്കൂലി നൽകിയ വിദ്യാർത്ഥികളെ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട് ചോദ്യം ചെയ്‌തെങ്കിലും ഇവർ കൈക്കൂലി നൽകിയ കാര്യം ഇനിയും സമ്മതിച്ചിട്ടില്ല. പണം നൽകിയതായി സമ്മതിച്ച ഇവർ, ഇത് കൈക്കൂലിയല്ലെന്നും എൽസിയുടെ രോഗത്തിനുള്ള സഹായമായി നൽകിയതാണെന്നുമാണ് അവകാശപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ സാക്ഷികളെ അടക്കം കണ്ടെത്തി വിശദമായി മൊഴിയെടുക്കുന്നതിനാണ് വിജിലൻസ് സംഘം ഒരുങ്ങുന്നത്.

Hot Topics

Related Articles