കോട്ടയം: എംജി സർവകലാശാലയിലെ അഴിമതിക്കാർ തകർക്കുന്നത് ഭാവി തലമുറയുടെ ജീവിതമാണെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി. അഴിമതി നടത്തിയും കൈക്കൂലി വാങ്ങിയും വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും, കൈക്കൂലി നൽകാത്തവരെ പരാജയപ്പെടുത്തുകയും ചെയ്യുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ഇത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ല. സാധാരണക്കാരായ വിദ്യാർത്ഥികളിൽ നിന്നു പോലും കൈക്കൂലി വാങ്ങുന്ന രീതിയിലേയ്ക്ക് എം.ജി സർവകലാശാല അധപ്പതിച്ചു കഴിഞ്ഞു. യൂണിവേഴ്‌സിറ്റിയിൽ പത്താം തരം പോലും പാസാകാതെ കടന്നു കൂടിയ ജീവനക്കാരി ഇടത് പക്ഷത്തിന്റെയും, ഇടത് പക്ഷ യൂണിയന്റെയും സ്വാധീനത്തോടെ ബിരുദം വരെ പാസായി എന്നത് ഞെട്ടിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.എഫ്.ഐക്കാരും, ഇടതു പക്ഷത്തിന്റെ പല നേതാക്കളും പിജിയും ഡോക്ടറേറ്റും എടുക്കുന്നത് ഇത്തരത്തിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇടതുപക്ഷത്തിന്റെ അഴിമതിയുടെ കുത്തരങ്ങായതോടെ എം.ജി സർവകലാശാല വർഷങ്ങളായി ഉണ്ടാക്കിയ വിശ്വാസ്യതയും അക്കാദമിക് നിലവാരവും സംശയത്തിലാക്കുന്നതാണ് ഇപ്പോഴത്തെ അഴിമതിക്കഥകൾ. ഇത് കൂടാതെ സ്വന്തം സർട്ടിഫിക്കറ്റുകളെ പോലും വിദ്യാർത്ഥികൾക്ക് വിശ്വസിക്കാനാവാത്ത സാഹചര്യവും ഇത് ഉണ്ടാക്കും.
2016 ന് ശേഷം സർവകലാശാലയിൽ നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കണം. ഈ സാഹചര്യത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എം.ജി സർവകവകലാശാല നടത്തിയ ഇടപാടുകൾ എല്ലാം അന്വേഷണ വിധേയമാക്കണം. കൊവിഡ് പ്രോട്ടോക്കോൾ മറയാക്കി എല്ലാം ഒതുക്കിത്തീർത്ത് ഒത്തു തീർപ്പാക്കാനാണ് നീക്കം നടക്കുന്നതെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.