എംജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; സമഗ്രാധിപത്യവുമായി എസ്എഫ്‌ഐ; അവകാശവാദവുമായി കെ.എസ്.യു; കോട്ടയം നഗരത്തിലെ കോളേജുകളിൽ തേരോട്ടവുമായി എസ്.എഫ്.ഐ; പത്തനംതിട്ടയിലും എസ്.എഫ്.ഐയ്ക്ക് ആധിപത്യം

കോട്ടയം: എം.ജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം തുടർന്ന് എസ്എഫ്ഐ. ശക്തമായ പോരാട്ടത്തിനൊടുവിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 126 ൽ 117 കോളേജിലും എസ്എഫ്ഐ ഉജ്വല വിജയംനേടി. എറണാകുളം ജില്ലയിൽ 41 കോളേജിൽ 37ലും എസ്എഫ്ഐ സാരഥികൾ വിജയിച്ചുകയറി. എസ്.എഫ്.ഐയുടെ സമഗ്രാധിപത്യത്തിനിടയിലും പിടിച്ചു നിന്നെന്ന അവകാശവാദവുമായി കെ.എസ്.യുവും രംഗത്ത് എത്തിയിട്ടുണ്ട്.

Advertisements

മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു. വീണ്ടും വനിത നയിക്കുന്ന യൂണിയൻ എന്ന പ്രത്യേകതയും മഹാരാജാസിനുണ്ട്. തേവര എസ്എച്ച് കോളേജിൽ കെഎസ്യു വിജയിച്ചു. കെഎസ്യു ഭരിച്ചിരുന്ന വാഴക്കുളം സെന്റ് ജോർജ്, തൃക്കാക്കര കെഎംഎം, ആലുവ ചൂണ്ടി ഭാരത്മാത ആർട്സ് കോളേജ്, പിറവം ബിപിസി, മൂവാറ്റുപുഴ നിർമല എന്നീ കോളേജുകൾ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ മുഴുവൻ സീറ്റിലും വനിതകളെ വിജയിപ്പിച്ച് എസ്എഫ്ഐ കരുത്തുക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃപ്പുണിത്തുറ ഗവ. ആർട്സ് കോളേജ്, ആർഎൽവി കോളേജ്, സംസ്‌കൃതം കോളേജ്്, വൈപ്പിൻ ഗവ. കോളേജ്, മാല്യങ്കര എസ്എൻഎം, കോതമംഗലം എംഎ, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എസ് കോളേജ്, കോതമംഗലം എൽദോ മാർ ബസേലിയസ്, കോതമംഗലം മൗണ്ട് കാർമൽ, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ്, ഇടപ്പള്ളി സ്റ്റാറ്റ്‌സ്, പൈങ്ങോട്ടൂർ എസ്എൻ, കൊച്ചി എംഇഎസ് തുടങ്ങിയ കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. മത്സരം നടന്ന കുന്നുകര എംഇഎസ്, മണിമലക്കുന്ന് ഗവ. കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.

ഇതോടൊപ്പം പൂത്തോട്ട എസ്എൻ ലോ കോളേജ്, പുത്തൻവേലിക്കര ഐഎച്ച്ആർഡി, കൊച്ചിൻ കോളേജ്, പൈങ്ങോട്ടൂർ ശ്രീ നാരായണഗുരു കോളേജ്, ഐരാപുരം എസ്എസ്വി, എടുത്തല അൽ അമീൻ, ഇടക്കൊച്ചി അക്വിനാസ്, കളമശേരി സെന്റ് പോൾസ്, മാറമ്പിള്ളി എംഇഎസ്, നെടുമ്പാശേരി പ്രസന്റേഷൻ, പെരുമ്പാവൂർ സെന്റ് കുര്യാക്കോസ് എന്നിവിടങ്ങളിലും എസ്എഫ്ഐ വിജയിച്ചു.

എടത്തലയിൽ 14ൽ 13 സീറ്റും നേടി. എസ്എഫ്‌ഐ സ്ഥാനാർഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയതിനെ തുടർന്നാണ് കെഎസ്യു ഒരു സീറ്റിൽ വിജയിച്ചത്. കാലടി ശ്രീശങ്കര, ആലുവ യുസി എന്നിവിടങ്ങളിൽ കെഎസ്യു യൂണിയൻ നിലനിർത്തി. എറണാകുളം ഗവ. ലോ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ് ചെയർപേഴ്സൺ സീറ്റുകൾ ഒഴികെ മറ്റ് സീറ്റുകളിൽ വിജയിച്ച് എസ്എഫ്ഐ യൂണിയൻ നിലനിർത്തി. ചൂണ്ടി ഭാരതമാത കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ കെഎസ്യു വിജയിച്ചു.

കോട്ടയം ജില്ലയിൽ 39 ൽ 38 കോളേജിലും വിജയിച്ച് എസ്എഫ്ഐ ചരിത്രംകുറിച്ചു. നാട്ടകം ഗവ കോളേജ് , ബസേലിയസ് കോളേജ് , സി എം എസ് കോളേജ് കോട്ടയം , എസ് എൻ കോളേജ് കുമരകം , മണർകാട് സെന്റ് മേരീസ് കോളേജ് , എം ഇ എസ് പുതുപ്പള്ളി , പുതുപ്പള്ളി ഐ എച്ച് ആർ ഡി , കെ ജി കോളേജ് പാമ്പാടി , എസ് എൻ കോളേജ് ചാന്നാനിക്കാട് , എൻ എസ് എസ് കോളേജ് ചങ്ങനാശ്ശേരി , അമാൻ കോളേജ് , മീഡിയ വില്ലേജ് , പി ആർ ഡി എസ് കോളേജ് , വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജ് , പി ജി എം കോളേജ് കങ്ങഴ , എം ഇ എസ് എരുമേലി , ഐ എച്ച് ആർ ഡി കാഞ്ഞിരപ്പള്ളി , ഷെയർ മൌന്റ്‌റ് , ശ്രീശബരീശ , സെന്റ് തോമസ് കോളേജ് പാലാ , സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ , പുതുവേലി മാർ കുര്യാക്കോസ് കോളേജ് , മാർ അഗസ്ത്യനോസ് കോളേജ് രാമപുരം , ഏറ്റുമാനൂരപ്പൻ കോളേജ് , കെ ഇ കോളേജ് , സ്റ്റാസ് പുല്ലരിക്കുന്നു , ഐ സി എച്ച് പുല്ലരിക്കുന്നു , സി എസ് ഐ ലോ കോളേജ് കാണക്കാരി , ഐ എച്ച് ആർ ഡി കോളേജ് ഞീഴൂർ , വിശ്വഭാരതി കോളേജ് , ദേവമാതാ കോളേജ് , കീഴൂർ ഡി ബി കോളേജ് , തലയോലപ്പറമ്പ് ഡി ബി കോളേജ് , സെന്റ് സേവിയേഴ്സ് വൈക്കം , മഹാദേവ കോളേജ് വൈക്കം , ഹെന്ററി ബേക്കർ കോളേജ് മേലുകാവ് , സെന്റ് ജോർജ് കോളേജ് അരുവിത്തുറ , എം ഇ എസ് ഈരാറ്റുപേട്ട എന്നീ കോളേജുകളിലാണ് എസ് എഫ് ഐ വിജയിച്ചത് .

പത്തനംതിട്ട ജില്ലയിൽ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് മിന്നുന്ന ജയം. പതിനെട്ട് കോളേജുകളിൽ 17 ഇടത്തും എസ്എഫ്ഐ ആധിപത്യമുറപ്പിച്ചു.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ 14ൽ 13 സീറ്റിലും എസ്എഫ്‌ഐയ്ക്ക് എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക് മാത്രമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. വിവിധ കോളേജുകളിലായി 30 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളേജ്, എസ്എഎസ് കോളേജ് കോന്നി, എസ്എൻഡിപി കോളേജ് കോന്നി, സെന്റ് തോമസ് കോളേജ് കോന്നി, മുസ്ലിയാർ ആർട്സ് ആൻഡ് സയൻസ് കോളേജ്, വിഎൻഎസ് കോന്നി, ബിഎഎം തുരുത്തിക്കാട്, ഐഎച്ച്ആർഡി തണ്ണിത്തോട്, എസ്എൻ കോളേജ് ചിറ്റാർ, സെന്റ് തോമസ് കോളേജ് കോഴഞ്ചേരി, സെന്റ് തോമസ് കോളേജ് റാന്നി, സെന്റ് തോമസ് കോളേജ് ഇടമുറി, തിരുവല്ല മാർത്തോമ്മ കോളേജ്, ഡിബി പമ്പ, സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്എഫ്ഐ യൂണിയൻ നിലനിർത്തി.

ഇടുക്കിയിൽ തെരഞ്ഞെടുപ്പ് നടന്ന 27 കോളേജുകളിൽ 24 കോളേജ് യൂണിയനുകളിലും എസ്എഫ്‌ഐക്ക് ഉജ്വലവിജയം. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയവർക്കുള്ള താക്കീതുമായി വിജയം. പത്രികാസമർപ്പണം പൂർത്തിയായപ്പോൾതന്നെ 17 കോളേജുകളിൽ എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറയൂർ ഐഎച്ച്ആർഡി കോളേജ്, മൂന്നാർ ഗവൺമെന്റ് കോളേജ്, അടിമാലി മാർ ബസേലിയസ് കോളേജ്, അടിമാലി കാർമൽഗിരി കോളേജ്, രാജകുമാരി എൻഎസ്എസ് കോളേജ്, പുല്ലുകണ്ടം എസ് എൻ കോളേജ്, രാജാക്കാട് എസ്എസ്എം കോളേജ്, പൂപ്പാറ ഗവൺമെന്റ് കോളേജ്, നെടുങ്കണ്ടം എംഇഎസ് കോളേജ്, നെടുങ്കണ്ടം ഐഎച്ച്ആർഡി കോളേജ്, തൂക്കുപാലം ജെഎൻയു കോളേജ്, കട്ടപ്പന ഗവൺമെന്റ് കോളേജ്, രാജമുടി മാർ സ്ലീവാ കോളേജ്, ഇടുക്കി ഗിരിജ്യോതി കോളേജ്, കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ്, പുറ്റടി ഹോളിക്രോസ് കോളേജ്, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്, മുട്ടം ഐഎച്ച്ആർഡി കോളേജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, തൊടുപുഴ അൽ അസർ കോളേജ്, കോഓപ്പറേറ്റീവ് ലോ കോളേജ്, വെസ്റ്റ് കോടികുളം ശ്രീ നാരായണ കോളേജ് എന്നിങ്ങനെ 24 കലാലയങ്ങളാണ് എസ്എഫ്‌ഐ നേടിയത്.

കെ.എസ്.യു അവകാശവാദം ഇങ്ങനെ
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ ഉജ്ജ്വല പോരാട്ടമെന്ന് ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. ചങ്ങനാശ്ശേരി എസ് ബി കോളേജ് 14ൽ 12ഉം നേടി എസ്.എഫ്.ഐ യിൽ നിന്ന് തിരിച്ചുപിടിച്ചു. പാമ്പാടി കെ ജി കോളേജിൽ 14ൽ 9 സീറ്റ് നേടി യൂണിയൻ നേടി. അരുവിത്തുറ കോളേജിൽ 3 സീറ്റുകളിൽ വിജയിച്ചു

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികളുടെ പത്രികതള്ളി. ഈ സീറ്റുകളിൽ കെ എസ് യു വിജയിച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രിസിപ്പലിനെ തടഞ്ഞു വച്ചു. പൊലീസ് ക്യാമ്പസ്സിനുള്ളിൽ കടന്ന് സംഘർഷം നിയന്ത്രിച്ചു. പതിറ്റാണ്ടിന് ശേഷം വൈക്കം സെന്റ് സേവിയേഴ്സ് കോളേജിൽ ആർട്സ് ക്ലബ്ബ് സെക്രട്ടറി ഉൾപ്പെടെ 4 സീറ്റുകളിൽ വിജയിച്ചു. ബസേലിയസ് കോളേജിൽ പി.ജി റെപ്പ് വിജയിച്ചു. തിരഞ്ഞെടുപ്പ് നടന്ന 14 കോളേജുകളിലും ശക്തമായ പോരാട്ടമാണ് നടന്നത്.

കുറവിലങ്ങാട് ദേവമാതാ കോളേജിൽ പത്രിക തള്ളിയതിനെ തുടർന്ന് ളെശ പരാജയപ്പെട്ട 2 സീറ്റുകളിലെ എതിർ സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിക്കുന്നതായി എഴുതി വാങ്ങി. കോളേജിൽ സംഘർഷം ഉണ്ടായിട്ടും പ്രിൻസിപ്പൽ നടപടി എടുക്കുകയോ കോളേജിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു സ്ഥാനാർഥികൾ ഇലക്ഷൻ ബഹിഷ്‌കരിച്ചു. ക്യാമ്പസുകളിൽ ജനാധിപത്യം സംരക്ഷിക്കാൻ ഉജ്ജ്വല പോരാട്ടം നടത്തിയ മുഴുവൻ പ്രവർത്തകരെയും കെ.എസ്.യുവിന് ശക്തമായ പിന്തുണ നൽകിയ വിദ്യാർഥികളെയും കെ.എസ്.യു കോട്ടയം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.