അതിരമ്പുഴ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള സർവ്വകലാശാലയെ ഇടതു സർക്കാർ കള്ളന്മാരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് തിരുവഞ്ചൂർ.ഇവിടെ ഇപ്പോൾ പഠനവും പഠിപ്പീരുമല്ല നടക്കുന്നത് അഴിമതിയെങ്ങനെ നടത്താമെന്നതിനെകുറിച്ചുള്ള ഗവേഷണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു ജീവനക്കാരിയെ ബലിയാടാക്കി ഇപ്പോൾ ഉണ്ടായിട്ടുള്ള വിജിലൻസ് കേസ്സിൽ നിന്ന് രക്ഷപ്പെടാനാണ്സിൻഡിക്കേറ്റ് ശ്രമിക്കുന്നത്.ഈ മാർക്ക്ലിസ്റ്റ് കച്ചവടത്തിന് പിന്നിൽ ഉന്നതർ ഉൾപ്പടെയുള്ള വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിരമ്പുഴയിലുള്ള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായ് മൂടി കെട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുണിവേഴ്സിറ്റി പരീക്ഷാഭവനിൽ നടക്കുന്ന മാർക്ക് ലിസ്റ്റ് കച്ചവടത്തിലെ പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും, യുണിവേഴ്സിറ്റിയിൽ നടക്കുന്ന അഴിമതികളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ജി.ഹരിദാസ് നേതൃത്വം നൽകിയ ധർണയിൽ മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജോസി സെബാസ്റ്റ്യൻ, സജി മഞ്ഞകടമ്പൻ, കുഞ്ഞ് ഇല്ലംപള്ളി, പ്രിൻസ് ലൂക്കോസ്, അഡ്വ.ജയിസൺ ജോസഫ്, അഡ്വ.ഫിൽസൺമാത്യൂസ്, അഡ്വ.മൈക്കിൾ ജയിംസ്, അഗസ്റ്റിൻ ജോസഫ്, ജോറോയി പൊന്നാറ്റിൽ, എസ്.സുധാകരൻ നായർ, കെ.പി.ദേവസ്യാ, ബിജു വലിയമല, ജോസ് അമ്പലക്കുളം, ജോയി പൂവനിൽ കുന്നേൽ, പി.എ.ലത്തീഫ് ബി.മോഹനചന്ദ്രൻ , ജോബിൻ ജേക്കബ്, സാബു പീടിയക്കൽ, ബിനു ചെങ്ങളം, ജയിംസ് തോമസ്, സജിതടത്തിൽ, അന്നമ്മ മാണി, സക്കീർചങ്ങം പള്ളി, കെ.സി.ഡൊമിനിക്,സജി ജോസഫ്, റ്റി.ജോൺസൺ, ആർ.രവികുമാർ, ജൂബി ജോസഫ്, ജോയി വേങ്ങചുവട്, വിഷ്ണു ചെമ്മണ്ടവള്ളി, ജോജോ ആട്ടേൽ, അമുത റോയി, ഡെയിസി ബന്നി, ഷിമി സജി, ഐസി സാജൻ, രാജമ്മ തങ്കച്ചൻ തുടങ്ങിയനേതാക്കൾ പ്രസംഗിച്ചു.