കോട്ടയം :മികച്ച പ്രകടനം അഖിലേന്ത്യാ തലത്തിൽ കാഴ്ച വെച്ച്, എൻ എ എ സി റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടിയ എം. ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് (എസ് പി ഇ എസ് എസ് ) വകുപ്പിനെ ചില വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി വിഭജിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കുക.ഇല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു. സംസ്ഥാന കൺവീനർമാരായ പ്രിയ സി പി, സെബാസ്റ്റ്യൻ ജോയ്, ആസിഫ് മുഹമ്മദ്, ജില്ലാ ഭാരവാഹികളായ ജെസ്വിൻ ജെയിംസ്,ആൽബി ജോൺ, അലൻ പറങ്ങോട്ട്, എഡ്വിൻ മാഞ്ഞൂർ കെ എസ് യൂ ബ്ലോക്ക് പ്രസിഡണ്ട് മിഥുൻ കുമാർ എന്നിവർ ഐക്യധാർഢ്യം അറിയിച്ച് സംസാരിച്ചു.