കോട്ടയം: എംജി സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി കെ.എസ്.യു. എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏഴു പ്രധാനപ്പെട്ട ക്യാമ്പസുകളിൽ വിജയം നേടിയതായാണ് കെ.എസ്.യു ജില്ലാ ഭാരവാഹികൾ അവകാശപ്പെടുന്നത്. ഫലം വരാനിരിക്കുന്ന കോട്ടയം സി.എം.എസ് കോളേജിൽ 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചെടുത്തതായി കെ.എസ്.യു അവകാശപ്പെടുന്നു. പാലാ സെന്റ് തോമസ് കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, അരുവിത്തുറ സെന്റ് ജോർജ് കോളേജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ലോ കോളേജ് , പുല്ലരിക്കുന്ന് സ്റ്റാസ് കോളേജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു വിജയിച്ചത്.
ജില്ലയിലെ പ്രധാന ക്യാമ്പസുകളും കെഎസ്യു മത്സരിച്ച മറ്റു ക്യാമ്പസുകളിൽ മികച്ച മുന്നേറ്റം നടത്തുവാനും 10 ൽ നിന്നും 23 യൂ യൂ സിമാരെ വിജയിപ്പിക്കുവാനും കെഎസ്യു വിന് സാധിച്ചു ഈ വിജയം ചരിത്ര മുന്നേറ്റമാണെന്നും 31 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്തെ ആദ്യത്തെ പ്രധാന ക്യാമ്പസ് ആയ സിഎംഎസ് കോളേജ് പിടിച്ചെടുത്തതെന്നും എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾ നൽകിയ വിജയമാണെന്നും ജില്ലാ പ്രസിഡന്റ കെ എൻ നൈസാം അഭിപ്രായപ്പെട്ടു