കുറവിലങ്ങാട്: 2023- 25 പി ജി കോഴ്സുകളുടെ ഫലം വന്നപ്പോൾ രണ്ട് ഒന്നാംറാങ്കടക്കം 10 റാങ്കുകളുമായി എം ജി യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ ദേവമാതാ മുന്നിലെത്തി.NAAC അക്രഡിറ്റേഷനിൽ 3.67 CGPA എന്ന മാന്ത്രികസംഖ്യയുമായി(ഉയർന്ന സ്കോറുമായി) A++ നേട്ടം കൈവരിച്ച ദേവമാതയുടെ കിരീടത്തിലെ പൊൻതൂവലാണ് ഈ വിജയം.


അനുപ്രിയ ജോജ്, ഒന്നാം റാങ്ക് എം.എ മലയാളം

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആതിര ജയൻ, ഒന്നാം റാങ്ക് എം എ ഇക്കണോമെട്രിക്സ്

ദേവിക കൃഷ്ണ. എം.എ ഇലക്ട്രോമെട്രിക്സിൽ രണ്ടാം റാങ്ക്

സൂര്യ എ.എസ് എം.എ മലയാളം മൂന്നാം റാങ്ക്

വിഷ്ണു പ്രിയ എസ്.കുമാർ , നാലാം റാങ്ക്. എം എ ഇക്കണോമെട്രിക്സ്.

യു.ജയകാന്തൻ. എം എ ഇക്കണോമെട്രിക്സിൽ നാലാം റാങ്ക്

നീരജ എ, ബോട്ടണിയിൽ പത്താം റാങ്ക്

നന്ദന ആർ. ബോട്ടണിയിൽ ആറാം റാങ്ക്

രശ്മി എം. ആർ. എം എ ഇക്കണോമെട്രിക്സിൽ ഏഴാം റാങ്ക്

നിത്യ വി.എം.എ മലയാളം ഏഴാം റാങ്ക്
എം എ മലയാളം പരീക്ഷയിൽ അനുപ്രിയ ജോജോ ,എം എ ഇക്കണോമെട്രിക്സിൽ ആതിര ജയൻ എന്നിവർ ഒന്നാംറാങ്ക് നേടി.എം എ ഇക്കണോമെട്രിക്സിൽ രണ്ടാംറാങ്കുമായി ദേവിക കൃഷ്ണ നാല് ,അഞ്ച്,ഏഴ് റാങ്കുകളുമായി വിഷ്ണുപ്രിയ,ജയകാന്തൻ യു,രശ്‌മി എം ആർ എന്നിവരും എം എ മലയാളത്തിൽ മൂന്നും ഏഴും റാങ്കുകളുമായി സൂര്യ എ എസ്,നിത്യ വി എന്നിവരും എം എസ് സി ബോട്ടണിയിൽ ആറും പത്തും റാങ്കുകളുമായി നന്ദന ആർ,നീരജ എ എന്നിവരും ദേവമാതായുടെ യശസ്സുയർത്തി.ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കോളേജ് മാനേജർ ആർച്ച്പ്രീസ്റ്റ് വെരി റവ.ഡോ. തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ പ്രൊഫ.ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ റവ ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ അഭിനന്ദിച്ചു.