രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എം.ജി സർവകലാശാല കലോത്സവം പത്തനംതിട്ടയിൽ ; മേള നവ്യ നായരും സ്റ്റീഫൻ ദേവസിയും ഉണ്ണി മുകുന്ദനും ചേർന്ന് ഉദ്ഘാടനം ചെയ്യും

തിരുവല്ല : ഏപ്രിൽ ഒന്നിന് പത്തനംതിട്ടയിൽ ആരംഭിക്കുന്ന മഹാത്മഗാന്ധി സർവകലാശാല യുവജനോത്സവം “Wake Up Call 2022” പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ, സംഗീത പ്രതിഭ സ്റ്റീഫൻ ദേവസ്യ, ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സണും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോർജ് അധ്യക്ഷയാകും. ഏപ്രിൽ ഒന്നിന് വൈകിട്ട് 5 മണിയ്ക്കു പ്രധാന വേദിയായ ജില്ലാ സ്റ്റേഡിയത്തിലാണ് ( സുഗതകുമാരി നഗർ ) ഉദ്ഘാടന സമ്മേളനം.

Advertisements

ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് സ്റ്റീഫൻ ദേവസ്യ സംഗീത പരിപാടി അവതരിപ്പിക്കും. തുടർന്ന് 8 മണിയ്ക്ക് മത്സരങ്ങൾ ആരംഭിക്കും. ഏപ്രിൽ ഒന്നിന് 3 മണിയ്ക് സാംസ്കാരിക ഘോഷയാത്രയോട് കൂടിയാണ് കലോത്സവത്തിന് തുടക്കം. ഘോഷയാത്ര പ്രൈവറ്റ് ബസ്
സ്റ്റാൻഡിൽ നിന്നാണ് ആരംഭിക്കുന്നത്. മലബാറിൽ നിന്നുള്ള കലാരൂപങ്ങളായ മലബാർ തെയ്യം, തൃശൂർ പുലികളികൂട്ടം, മയൂരനൃത്തം, കൊട്ട കാവടി, അർജുന നൃത്തം, പഞ്ചവാദ്യം, ശിങ്കാരിമേളം, പമ്പമേളം, റോളർ മുത്തുക്കുടയേന്തിയ സ്കേറ്റിംഗ്, വിദ്യാർത്ഥിനികൾ എന്നിവയ്ക്കൊപ്പം എൻ. സി. സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റും നടക്കും. ജില്ലയിലെ കോളേജ് വിദ്യാർത്ഥിനികൾ കേരളീയ വേഷത്തിലും അണിനിരക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ച് 31ന് വൈകിട്ട് മുതൽ പത്തനംതിട്ട നഗരം ദീപാലംകൃതമാകും. ദീപ കാഴ്ചയുടെ ഉദ്ഘാടനം കലക്ടർ ഡോ. ദിവ്യ എസ് അയ്യർ നിർവഹിക്കും. ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ ഏഴ് വേദികളിലായാണ് കലോത്സവം നടക്കുക. കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി സംഘാടക സമിതി വർക്കിംഗ് ചെയർമാനും പി എസ് സി അംഗവുമായ അഡ്വ. റോഷൻ റോയി മാത്യു, ജനറൽ കൺവീനർ ശരത് ശരിധരൻ എന്നിവർ അറിയിച്ചു. സമാപന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.

Hot Topics

Related Articles