കോട്ടയം : എംജി സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. കെ എസ് യു എംജി സർവ്വകലാശാല ക്യാമ്പസ് യൂണിറ്റ് ജനറൽ സെക്രട്ടറി ബേസിൽ ജോണിയെ ആണ് ഒരു സംഘം എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചത്. പരിക്കേറ്റ ബേസിൽ ജോളിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എംജി സർവകലാശാല ക്യാമ്പസിൽ ഹോസ്റ്റൽ അനുവദിക്കുന്നതിലെ അപര്യപ്തകൾ പരിഹരിക്കണമെന്നും നിയമവിരുദ്ധമായി എസ്എഫ്ഐ ഉപയോഗിച്ച് പോരുന്ന ‘പാടലിപുത്ര’ എന്ന കെട്ടിടത്തിൽ ഹോസ്റ്റൽ പ്രവർത്തനം ആരംഭിക്കണം എന്നും ആവിശ്യപ്പെട്ട് കഴിഞ്ഞ ദിവസം രജിസ്ട്രാർക്ക് കെ എസ് യു പരാതി കൊടുത്തിരുന്നു. ഇതിൽ പ്രകോപിതരായ sfi പ്രവർത്തകർ സംഘം ചേർന്ന് വന്ന് യൂണിവേഴ്സിറ്റി ഗെസ്റ്റ് ഹൗസിന് സമീപം വെച്ച് ആക്രമിക്കുകയായിരുന്നതായാണ് കെഎസ്‌യു പ്രവർത്തകരുടെ പരാതി.
Advertisements