തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജ് വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്പശാല ഒരുക്കി എംജി സര്‍വകലാശാല. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശക്തീകരണ പദ്ധതി പ്രകാരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് കരിയര്‍ ജ്വാല എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ദൂരദര്ശന് കരിയര്‍ പോയിന്റ് അവതാരകന് എസ്.രതീഷ്കുമാര്‍ ക്ലാസ് നയിച്ചു. കോളജ് സെമിനാര്‍ ഹാളില്‍ നടന്ന ശില്പശാല പ്രിന്‍സിപ്പല്‍ ഡോ. ആര്.അനിത ഉദ്ഘാടനം ചെയ്തു. യുഇഐജിബി ഡെപ്യൂട്ടി ചീഫ് എന്‍.ബിജു, കോട്ടയം എംസി യംഗ് പ്രഫഷണല്‍ റോണി കൃഷ്ണന്, കോളജ് പ്ലെയ്സ്മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എന്‍.സുമേഷ്, ശ്രീക്കുട്ടിഗോപി തുടങ്ങിയവർ സംബന്ധിച്ചു.