യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥികളോടുള്ള അവഗണനക്കെതിരെ ; കെഎസ് സി എംജി യൂണിവേഴ്സിറ്റി മാർച്ച്‌ നാളെ ജൂലൈ 19 ന്

കോട്ടയം : റീ വാലുവഷൻ റിസൾട്ടുകൾ വൈകുന്നത് പരിഹരിക്കുക. സപ്ലൈമെന്ററി പരീക്ഷകൾ സമയബന്ധിതമായി നടത്തുക. എല്ലാ ക്യാമ്പസുകളിലും കോളേജ് യൂണിയനുകൾ ഉണ്ടെന്നു ഉറപ്പുവരുത്തുക.

Advertisements

നാലു വർഷ ബിരുദം ന്യുനതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ. എസ്. സി എംജി യൂണിവേഴ്സിറ്റിയിലേക്ക് നാളെ മാർച്ച്‌ സംഘടിപ്പിക്കും. കേരള കോൺഗ്രസ്‌ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് കെ ജോർജ്ജ് എം. പി മുഖ്യപ്രഭാഷണം നടത്തും.കെ. എസ്. സി
സംസ്ഥാന പ്രസിഡന്റ്‌ ജോൺസ് ജോർജ്ജ് അധ്യക്ഷനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറി ജനറൽ
ജോയ് എബ്രഹാം
മുൻ എം. പി,ഡോ.ഗ്രേസമ്മ മാത്യു, അഡ്വ ജെയ്സൺ ജോസഫ്, ബിനു ചെങ്ങളം, അഡ്വ. ജോർജ്ജ് ജോസഫ്,അശ്വിൻ പടിഞ്ഞാറെക്കര, ജോർജ്ജ് മാത്യു,നോയൽ ലൂക്ക്, ആൽബിൻ ആൻഡ്രൂസ്, അഭിഷേക് ചിങ്ങവനം,തുടങ്ങിയവർ സംസാരിക്കും.

Hot Topics

Related Articles