പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാൾ ഏപ്രിൽ 27, 28 തീയതികളിൽ നടക്കും.
27 ന് രാവിലെ 7 മണിക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ: തോമസ് മോർ തീമോത്തിയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ പ്രഭാത നമസ്കാരവും 8 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും.
വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ഭക്തിനിർഭരമായ റാസ പാക്കിൽ കവല – മറിയപ്പള്ളി-മുളങ്കുഴ- ചെട്ടിക്കുന്ന് വഴിതിരികെ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് കരിമരുന്ന് കലാവിരുന്ന്
28 ന് രാവിലെ 8.30 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനക്ക് അങ്കമാലി ഭദ്രാസനത്തിൻ്റെ മൂവാറ്റുപുഴ മേഖലയുടെ ഡോ:മാത്യൂസ് മോർ അന്തീമോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പ്രഭാത ഭക്ഷണം, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, നേർച്ചവിളമ്പ്, കൊടിയിറക്ക്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരം 6 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന “ലൈഫ് ഈസ് ബ്യൂട്ടിഫുൾ ” എന്ന നാടകവും ഉണ്ടായിരിക്കും. വികാരിമാരായ ഫാ.ഗീവർഗീസ് കടുങ്ങണിയിൽ, ഫാ.ജിക്കു. എം ചാക്കോ മുക്കാട്ട്തറയിൽ, ട്രസ്റ്റിമാരായ സി വി ബോസ് ചിറമേൽ, രാജൻ പി വർഗീസ് പടനിലത്ത്, സെക്രട്ടറി പി പി തോമസ്,
ജനറൽ കൺവീനർ പുന്നൂസ്. Pവർഗീസ് പാറക്കൽ, കൺവീനർമാരായ സി ടി ഷാജീമോൻ ചേന്നാട്ട്, തോമസ് കെ മാണി കോട്ടക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.