കൊച്ചി, : വാണിജ്യ, സേവന മേഖലകളിൽ പുതിയ സംരംഭങ്ങളുടെ കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ ഉൽപ്പാദനമേഖലയിലും സമാനമായ വളർച്ച കൈവരിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2024 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വളർച്ച യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വ്യവസായിക രംഗത്തെ പുരോഗമനപരമായ മാറ്റങ്ങൾക്ക് നിരന്തര പിന്തുണയുമായി നിലകൊള്ളുന്ന കെ. എസ്. എസ്. എസ്. ഐ. യെ അഭിനന്ദിച്ച മന്ത്രി പി. രാജീവ്, കാക്കനാടുള്ള കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ സെന്ററിന് സമീപം പുതിയൊരു കൺവെൻഷൻ സെന്റർ കൂടി സ്ഥാപിക്കുമെന്ന് വേദിയിൽ പ്രഖ്യാപിച്ചു.
കേരളത്തിന്റെ വ്യവസായിക വളർച്ചയ്ക്കും സംരംഭകത്വത്തിനും വലിയ പ്രോത്സാഹനമേകാൻ ചുരുങ്ങിയ ഈ ദിവസങ്ങളിൽ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കെ. എസ്. എസ്. ഐ. എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു. ഇക്കൊല്ലം 300 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. ജനുവരി 2026ൽ എക്സ്പോയുടെ രണ്ടാം പതിപ്പ് നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കൊച്ചിൻ ഷിപ്യാർഡിന്റെ ചെയർമാനും എം.ഡിയുമായ ശ്രീ. മധു എസ്. നായരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. അർഹരായവർക്കുള്ള കെ. എസ്. എസ്. എഫ് മരണാനന്തര ധനസഹായത്തിന്റെ വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദർശനം,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ്, കേന്ദ്ര ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയം, കിൻഫ്ര, കെ.എസ്.ഐ.ഡി.സി. എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) വിവിധ പദ്ധതികൾ അവതരിപ്പിക്കുന്ന സെമിനാറും കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ) ജനറൽ കൗൺസിൽ യോഗവും നടന്നു.സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വേണ്ടിയുള്ള വിവിധ ധനസഹായ പദ്ധതികളുടെ സിമ്പോസിയമാണ് മൂന്നാം ദിവസത്തെ പ്രധാന ആകർഷണം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സിമ്പോസിയം ഉദ്‌ഘാടനം ചെയ്യാനെത്തും. റവന്യൂ മന്ത്രി കെ.രാജൻ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന മുന്നൂറോളം കമ്പനികൾ, വ്യവസായപ്രമുഖർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നുണ്ട്. വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രെസെന്റേഷനുകൾ, ശില്പശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വ്യവസായങ്ങൾ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നവർക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളുടെ പ്രത്യേക ഡെസ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. എക്സ്പോയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാനുള്ള അവസരമുണ്ടാകും.മുൻ നിയമസഭാംഗം മമ്മദ് കോയ, തൃശൂർ എം.എസ്.എം.ഇ ഡി.എഫ്.ഒ മേധാവിയും ഐ.ഇ.ഡി.എസ് ജോയിന്റ് ഡയറക്ടറുമായ ജി.എസ്. പ്രകാശ്, കൊച്ചിൻ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് . നായർ, കെൽട്രോൺ മാനേജിങ് ഡയറക്ടർ അഡ്മിറൽ ശ്രീകുമാർ നായർ, (റിട്ട), കെ.എസ്.എസ്.എഫ് ചെയർമാൻ എം. ഖാലിദ്, കെ.എസ്.എസ്.ഐ.എയുടെ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ധീൻ, IIIE – 2024 എക്സ്പോയുടെ ചെയർമാൻ കെ.പി രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, വൈസ് പ്രെസിഡന്റുമാരായ പി.ജെ ജോസ്, എ.വി. സുനിൽ നാഥ്, എ. ഫാസിലുദ്ധീൻ, ജോയിന്റ് സെക്രട്ടറിമാരായ എം.എസ്. അനസ്, എം.എം. മുജീബ് റഹിമാൻ, എക്സ്പോയുടെ സി.ഇ.ഒ സിജി നായർ, മുൻ സംസ്ഥാന പ്രസിഡന്റ് ദാമോദർ അവണൂർ,കെ.എസ്.എസ്.ഐ.എ ന്യൂസിന്റെ ചീഫ് എഡിറ്റർ എസ്. സലിം, ട്രെഷറർ ബി. ജയകൃഷ്ണൻ, തുടങ്ങിയവർ ഉദ്‌ഘാടനസമ്മേളനത്തിൽ പങ്കെടുത്തു.