തിരുവനന്തപുരം : മൈക്ക് തകരാറായ സംഭവത്തില്‍ കേസെടുത്തതില്‍ പ്രതികരണവുമായി ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ.നടപടി സുരക്ഷാ ആക്ടിന്റെ ഭാഗമാണ്. എഫ്ഐആറില്‍ ആരുടേയും പേരില്ല. അന്വേഷണം നടത്തുന്നതില്‍ കോണ്‍ഗ്രസിന് എന്താണ് പ്രശ്നം. കോണ്‍ഗ്രസ് നേതൃത്വത്തിന് പക്വത കുറവാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
എന്നാല്‍ മൈക്ക് വിവാദത്തില്‍ തുടര്‍ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്കി. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ല. പോലീസ് നടപടി വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്ബോള്‍ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പോലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്.എന്നാല്‍ എഫ്ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല.