കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ, മൈക്ക് തകരാറിലായതിനെ തുടര്‍ന്ന് കേസില്‍പ്പെട്ട മൈക്ക് ഓപ്പറേറ്റര്‍ രഞ്ജിത്തിനോട് ക്ഷമാപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, വിടി ബല്‍റാം എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് മൈക്ക് ഓപ്പറേറ്റര്‍ക്ക് പിന്തുണയറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പ്രിയ രഞ്ജിത്ത്, ഞങ്ങള്‍ ക്ഷണിച്ച് വരുത്തിയ അതിഥിയുടെ ഔചിത്യക്കുറവും അഹങ്കാരവും കാരണം താങ്കള്‍ക്കും താങ്കളുടെ സംരംഭത്തിനുമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം രേഖപ്പെടുത്തുന്നു,’ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് വിടി ബല്‍റാം രംഗത്ത് വന്നത്. നിയമനടപടികള്‍ കാരണം രഞ്ജിത്തിനുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും ബല്‍റാം വ്യക്തമാക്കി.
‘പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികള്‍ മൂലമുണ്ടാവുന്ന സാമ്ബത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവും,’ വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.